- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷന്മാർക്കും സ്ത്രീകൾക്കും ഓറൽ സെക്സിനോട് താൽപര്യം കൂടുന്നു; തൊണ്ടയിൽ തങ്ങുന്ന ഗൊണോറിയ ബാക്ടീരിയയ്ക്ക് ചികിത്സയില്ല; ലോകം എമ്പാടുമുള്ള ആയിരങ്ങളുടെ ജീവൻ ഭീഷണിയിൽ; ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂയോർക്ക്: ലോകമാകമാനമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഓറൽ സെക്സിനോട് താൽപര്യം വർധിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ഗൊണോറിയ എന്ന ലൈംഗിക രോഗം വർധിക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്. തൊണ്ടയിൽ തങ്ങുന്ന ഗൊണേറിയ ബാക്ടീരിയയ്ക്ക് ചികിത്സയില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനാൽ ലോകം എമ്പാടുമുള്ള ആയിരങ്ങളുടെ ജീവൻ ഭീഷണിയിലാണെന്ന ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുമുണ്ട്. ആന്റി ബയോട്ടിക്കുകളെ ചെറുക്കാൻ തുടങ്ങുന്നതോടെ ഗൊണോറിയ അതിവേഗം പടർന്ന് പിടിക്കാനാരംഭിക്കുന്നുവെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു. ഗൊണോറിയക്ക് ഒരു പരിധി വരെ ഓറൽ സെക്സ് കാരണമാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിന് പുറമെ സെക്സിനിടെ കോണ്ടം പൊട്ടുന്നതും ഇതിന് കാരണമായിത്തീരുന്നുണ്ട്. ലൈംഗികപരമായി പടരുന്ന ബാക്ടീരിയ തൊണ്ടയ്ക്ക് പുറകിലാണ് ജീവിക്കുന്നത്. ബാക്ടീരിയ കാരണമുള്ള അണുബാധ സാധാരണയായി ചെറിയ ഡോസിലുള്ള ആന്റിബയോട്ടിക്സുകൾ ഉപയോഗിച്ചാണ് ചികിത്സിക്കാറുള്
ന്യൂയോർക്ക്: ലോകമാകമാനമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഓറൽ സെക്സിനോട് താൽപര്യം വർധിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ഗൊണോറിയ എന്ന ലൈംഗിക രോഗം വർധിക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്. തൊണ്ടയിൽ തങ്ങുന്ന ഗൊണേറിയ ബാക്ടീരിയയ്ക്ക് ചികിത്സയില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനാൽ ലോകം എമ്പാടുമുള്ള ആയിരങ്ങളുടെ ജീവൻ ഭീഷണിയിലാണെന്ന ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുമുണ്ട്. ആന്റി ബയോട്ടിക്കുകളെ ചെറുക്കാൻ തുടങ്ങുന്നതോടെ ഗൊണോറിയ അതിവേഗം പടർന്ന് പിടിക്കാനാരംഭിക്കുന്നുവെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു.
ഗൊണോറിയക്ക് ഒരു പരിധി വരെ ഓറൽ സെക്സ് കാരണമാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിന് പുറമെ സെക്സിനിടെ കോണ്ടം പൊട്ടുന്നതും ഇതിന് കാരണമായിത്തീരുന്നുണ്ട്. ലൈംഗികപരമായി പടരുന്ന ബാക്ടീരിയ തൊണ്ടയ്ക്ക് പുറകിലാണ് ജീവിക്കുന്നത്. ബാക്ടീരിയ കാരണമുള്ള അണുബാധ സാധാരണയായി ചെറിയ ഡോസിലുള്ള ആന്റിബയോട്ടിക്സുകൾ ഉപയോഗിച്ചാണ് ചികിത്സിക്കാറുള്ളത്. പുതിയ സ്വയം പ്രതിരോധ മെക്കാനിസങ്ങൾക്ക് ചുറ്റുമെത്തുമ്പോൾ ബാക്ടീരിയകൾക്ക് ആന്റിബയോട്ടിക്സുകളെ പ്രതിരോധിക്കുന്നതിന് സാധിക്കും. തുടർന്ന് പ്രസ്തുത മരുന്ന് കഴിക്കുന്നത് ഫലപ്രദമല്ലാതാവുകയും ചെയ്യും.
ആന്റി ബയോട്ടിക്കുകൾ അധികം കഴിച്ചാലും ബാക്ടീരിയകൾക്ക് അവയെ പ്രതിരോധിക്കുന്നതിനുള്ള ശേഷി വർധിക്കുന്നതാണ്.നിരവധി വർഷങ്ങളായി ഗൊണേറിയ ബാക്ടീരിയക്ക് ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാധിക്കുന്നുണ്ടെന്നാണ് 2016ൽ ലോകാരോഗ്യ സംഘടനയിൽ നിന്നുമുള്ള വിദഗ്ദ്ധർ മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഗൊണേറിയക്കെതിരെയുള്ള അവസാന തുരുപ്പ് ശീട്ടായ ചില ആന്റിബയോട്ടിക്കുകളെ പോലും ഗൊണോറിയ ബാക്ടീരിയ പ്രതിരോധിക്കാൻ തുടങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പാണ് വിദഗ്ദർ മുഴക്കിയിരിക്കുന്നത്.
ഗൊണോറിയ ഒരു സ്മാർട്ട് ബഗാണെന്നാണ് ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുഎൻ ഹെൽത്ത് ഏജൻസിയിലെ ഹ്യൂമൻ റീപ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റായ ടിയോഡോറ വി പറയുന്നത്. അതിനാൽ ഓരോ സമയവും ഇതിനെതിരെ ഓരോ ആന്റിബയോട്ടിക്സ് നിങ്ങൾ കഴിക്കുമ്പോഴും അതിനെ പ്രതിരോധിക്കുന്ന കഴിവ് ഈ ബാക്ടീരിയ വികസിപ്പിച്ചെടുക്കുമെന്നും അവർ മുന്നറിയിപ്പേകുന്നു. ഇത്തരത്തിൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന കഴിവ് ഈ ബാക്ടീരിയ ആർജിച്ചെടുക്കാൻ പ്രധാന കാരണം ഓറൽ സെക്സാണെന്നും ടിയോഡോറ പറയുന്നു. അതിനാൽ ഗൊണോറിയയെ ഫലപ്രദമായി തടഞ്ഞ് നിർത്തുന്ന ഒരു മെഡിസിൻ കണ്ടു പ ിടിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ഗവേഷകർ.