- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TIPS & TRICKS
ആരോഗ്യം നന്നാവാൻ ആഹാരം നന്നാവണം; ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കാനും ശ്രദ്ധിക്കണം; ഡോക്ടർ ടിപ്പ്സ്
തിരുവനന്തപുരം: അസുഖങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും ആഗ്രഹമാണ്. ഇതിന് നമ്മുടെ ഭക്ഷണശീലം നന്നാവേണ്ടതുണ്ട്. വിശപ്പ് മാറാൻ ആഹാരാം കഴിച്ചതുകൊണ്ട് ആരോഗ്യമുണ്ടാകില്ല. ആരോഗ്യകരമായ ആഹാരരീതി ശീലിക്കുന്നതിന് മുമ്പ് നിലവിലെ ഭക്ഷണ രീതി എങ്ങനെയാണന്ന് വിലയിരുത്തുക. ഒറ്റയടിക്ക് പതിവ് ഭക്ഷണ രീതികൾ മാറ്റുക എന്നത് വിഷമമാണ്. അതുകൊണ്ട് വളരെ സാവധാനത്തിൽ പടിപടിയായി പുതിയ ഭക്ഷണക്രമത്തിലേയ്‌ക്കെത്തുക. എല്ലാ ദിവസവും രാവിലെ നന്നായി പ്രഭാതഭക്ഷണം കഴിക്കണം. ഉണർന്നതിന് ശേഷം ശരീരത്തിന്റെ പ്രവർത്തനം നന്നായി നടക്കാൻ പ്രഭാതഭക്ഷണം നന്നായി കഴിക്കേണ്ടത് ആവശ്യമാണ്.ആരോഗ്യകരമായ ഭക്ഷണക്രമം ശീലിച്ചു തുടങ്ങിയാൽ കലോറിയ്‌ക്കോ , ഭക്ഷണത്തിന്റെ അളവിനോ അല്ല മുൻഗണന നൽകേണ്ടത്. കൂടുതൽ വ്യത്യസ്തയുമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തുക . ഈ സമീപനം ആരോഗ്യം നൽകും.ദിവസവും വ്യത്യസ്തങ്ങളായ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ദിവസേനയുള്ള പ്രവർത്തികൾ ചെയ്യുന്നതിന് ഊർജ്ജം ആവശ്യമാണ്. ഈ ഊർജ്ജം ലഭിക്ക
തിരുവനന്തപുരം: അസുഖങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും ആഗ്രഹമാണ്. ഇതിന് നമ്മുടെ ഭക്ഷണശീലം നന്നാവേണ്ടതുണ്ട്. വിശപ്പ് മാറാൻ ആഹാരാം കഴിച്ചതുകൊണ്ട് ആരോഗ്യമുണ്ടാകില്ല. ആരോഗ്യകരമായ ആഹാരരീതി ശീലിക്കുന്നതിന് മുമ്പ് നിലവിലെ ഭക്ഷണ രീതി എങ്ങനെയാണന്ന് വിലയിരുത്തുക. ഒറ്റയടിക്ക് പതിവ് ഭക്ഷണ രീതികൾ മാറ്റുക എന്നത് വിഷമമാണ്. അതുകൊണ്ട് വളരെ സാവധാനത്തിൽ പടിപടിയായി പുതിയ ഭക്ഷണക്രമത്തിലേയ്‌ക്കെത്തുക.
എല്ലാ ദിവസവും രാവിലെ നന്നായി പ്രഭാതഭക്ഷണം കഴിക്കണം. ഉണർന്നതിന് ശേഷം ശരീരത്തിന്റെ പ്രവർത്തനം നന്നായി നടക്കാൻ പ്രഭാതഭക്ഷണം നന്നായി കഴിക്കേണ്ടത് ആവശ്യമാണ്.ആരോഗ്യകരമായ ഭക്ഷണക്രമം ശീലിച്ചു തുടങ്ങിയാൽ കലോറിയ്‌ക്കോ , ഭക്ഷണത്തിന്റെ അളവിനോ അല്ല മുൻഗണന നൽകേണ്ടത്. കൂടുതൽ വ്യത്യസ്തയുമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തുക . ഈ സമീപനം ആരോഗ്യം നൽകും.ദിവസവും വ്യത്യസ്തങ്ങളായ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ദിവസേനയുള്ള പ്രവർത്തികൾ ചെയ്യുന്നതിന് ഊർജ്ജം ആവശ്യമാണ്.
ഈ ഊർജ്ജം ലഭിക്കുന്നതിന് പ്രോട്ടീൻ അടങ്ങിയിട്ടുള്ള മുട്ട, മാസം, പാൽ, പയർ, വെണ്ണ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക. തൈര്, സോയബീൻസ്,അണ്ടിപരിപ്പുകൾ എന്നിവ കഴിക്കുന്നത് എല്ലിനും പല്ലിനും ബലം നൽകും.തലച്ചോറ്, ഹൃദയം, കോശങ്ങൾ, മുടി, ചർമ്മം, നഖം എന്നിവയുടെ ആരോഗ്യത്തിന് കൊഴുപ്പടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും മാനസികവും ശാരീരികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും ചെയ്യും.