കോർക്ക്: അയർലണ്ടിലെ കോർക്കിലുള്ള ഹോളി ട്രിനിറ്റി മലങ്കര ഓർത്തഡോക്‌സ് പള്ളിയുടെ ദുഃഖ വെള്ളി - ഈസ്റ്റർ ശുശ്രൂഷകൾ കോർക്കിലുള്ള ഡഗ്ലസ് സെന്റ്. മൈക്കിൾസ് സ്‌കൂളിന് സമീപമുള്ള കാനൻ പഘം ഹാളിൽ വച്ച് നടത്തപ്പെടുന്നു. ദുഃഖവെള്ളി ആരാധന രാവിലെ 9 മണിക്ക് ആരംഭിക്കും. ഈസ്റ്റർ ശുശ്രൂഷകൾ 15 നു ശനിയാഴ്ച വൈകുനേരം 5 മണിക്ക് ആരംഭിക്കും. ലിമെറിക്ക്, വാട്ടർഫോർഡ് എന്നീ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും കോർക്കിൽ നടക്കുന്ന ഹാശാ ആഴ്ച ശുശ്രൂഷകളിൽ പങ്കെടുക്കും. റെവ. ഫാ. വിനു വർഗീസ് (റോം) വിശുദ്ധവാര ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

വിശദ വിവരങ്ങൾക്ക്:

ഷെറി ജോൺ (ട്രസ്റ്റി) - 0858520202
ബിജു മാത്യു (സെക്രട്ടറി) - 0872953260