- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ദുഃഖ വെള്ളി ശുശ്രൂഷകൾ ഭക്തി സാന്ദ്രമായി
ദോഹ: യേശുക്രിസ്തുവിന്റെ ക്രൂശുമരണം അനുസ്മരിച്ചു കൊണ്ട് അബു ഹമൂറിലെവിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ദുഃഖ വെള്ളി ശുശ്രൂഷകൾ നടന്നു. സെന്റ ജെയിംസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലാധിപൻ അഭി. കുര്യാക്കോസ് മോർ യൗസേബിയോസ്‌മെത്രാപ്പൊലീത്ത നേതൃത്വം നല്കി. വികാരി ഫാ. ഏലിയാസ് ടി പോൾ സഹ കാർമികത്വ
ദോഹ: യേശുക്രിസ്തുവിന്റെ ക്രൂശുമരണം അനുസ്മരിച്ചു കൊണ്ട് അബു ഹമൂറിലെവിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ദുഃഖ വെള്ളി ശുശ്രൂഷകൾ നടന്നു. സെന്റ ജെയിംസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലാധിപൻ അഭി. കുര്യാക്കോസ് മോർ യൗസേബിയോസ്‌മെത്രാപ്പൊലീത്ത നേതൃത്വം നല്കി.
വികാരി ഫാ. ഏലിയാസ് ടി പോൾ സഹ കാർമികത്വം വഹിച്ചു.മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ ഡോ: സഖറിയാസ് മാർഅഫ്രേം മുഖ്യ കാർമ്മികനായിരുന്നു. വികാരിമാരായ ഫാ. ബെഞ്ചമിൻ എസ്. ഫിലിപ്പ്, ഫാ. ജോസഫ്‌സഹ കാർമികത്വം വഹിച്ചു.
ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ റവ. തോമസ് കെ. മാത്യു, റവ. പി. എസ്. യേശുദാസൻ, റവ.ഷിബു പ്ലാവില എന്നിവർ നേതൃത്വം നല്കി. സെന്റ മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ ഫാ.വർഗ്ഗീസ് കൂത്തിനേത്ത് ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. സെന്റ ് തോമസ് സിറോമലബാർ പള്ളിയിൽ വികാരി ഫാ. ജെയ്‌സൺ പെരുമാടന്റെ മുഖ്യ കാർമ്മികത്വത്തിൽശുശ്രൂഷകൾ നടന്നു.സെന്റ ് പീറ്റേഴ്‌സ് സി. എസ്. ഐ പള്ളിയിൽ റവ. മാത്യു ജിജോ നൈനാൻ മുഖ്യ കാർമ്മികനായിരുന്നു.