ന്യൂയോർക്ക്: മലയാളത്തിലെ പ്രഥമ പെന്തക്കോസ്ത് വാർത്താ വാരിക 'ഗുഡ്‌ന്യൂസ് ' ന്യുയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സുവിശേഷ മഹായോഗം ന്യൂയോർക്ക് എൽമണ്ട് മീച്ചം അവന്യുവിലുള്ള ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാങ്കണത്തിൽ ഓഗസ്റ്റ് നാലു മുതൽ ആറു വരെ നടത്തപ്പെടും. പാസ്റ്റർ കെ.ജെ. തോമസ് കുമളി മുഖ്യ പ്രഭാഷണം നടത്തും. എല്ലാദിവസവും വൈകിട്ട് 6.30 ന് പൊതുയോഗം ആരംഭിക്കും.

ഗുഡ് ന്യൂസ് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ്, സെക്രട്ടറി പാസ്റ്റർ മോനി മാത്യൂ, ജോ. സെക്രട്ടറി പാസ്റ്റർ മൈക്കിൾ ജോൺസൺ, ട്രഷറാർ ബ്രദർ ജോസ് കടമ്പനാട് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.