കൊച്ചി: ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് ഗൂഢാലോചന. പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും വർധിച്ചിരിക്കുകയാണ്. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാചയാണ് റിലീസ് ചെയ്യുന്നത്.

ഇസ്സാൻ പിക്ചേഴ്സിന്റെ ബാനറിൽ അജാസാണ് ചിത്രം നിർമ്മിക്കുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ അജു വർഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ എന്നിവരാണ് ധ്യാൻ ശ്രീനിവാസന് പുറമെ അഭിനയിക്കുന്നത്. മായാബസാർ, ജെമ്നാ പ്യാരി എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്നതാണ് ചിത്രം

ചിത്രത്തിലെ കോഴിക്കോടൻ ഗാനം സോഷ്യൽ മീഡിയയിൽ വളരെ ഹിറ്റായിരുന്നു. നിരഞ്ജനയാണ് ചിത്രത്തിൽധ്യാനിന്റെ നായികയാവുന്നത്.
മംമ്ത മോഹൻദാസും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അലൻസിയർ, വിഷ്ണു നമ്പോലൻ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാണ്.