ന്യൂഡൽഹി: പ്രശസ്ത പിന്നണി ഗായകൻ മുഹമ്മദ് റാഫിക്ക് ആദരവുമായി ഗൂഗിൽ ഡൂഡിൽ. റാഫിയുടെ 93-ാം ജന്മദിന വാർഷികത്തോട് അനുബന്ധിച്ചാണ് പ്രത്യേകം തയാറാക്കിയ ഡൂഡിലിലൂടെ ഗൂഗിൾ ഇന്ത്യ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചത്. 1941ൽ പിന്നണി ഗായകനായി രംഗപ്രവേശനം നടത്തിയ റാഫി ഹിന്ദി, ഇംഗ്ലീഷ്, അറബിക് തുടങ്ങി നിരവധി ഭാഷകളിൽ പാടിയിരുന്നു. 1980 ജൂലൈ 31ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.