- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾ അഞ്ഞു പിടിച്ചിട്ടും നെയ്യപ്പം ഔട്ട്: ആൻഡ്രോയിഡിന്റെ പുതിയ പേര് അണ്ടിപ്പരിപ്പ് ചേർത്തുണ്ടാക്കിയ സായിപ്പിന്റെ കടലമുട്ടായി നൂഗാ കൊണ്ടു പോയി
ന്യൂയോർക്ക്: നെയ്യപ്പത്തിന് വേണ്ടി മലയാളികൾ ഒന്നടങ്കം ഒന്നിച്ചിട്ടും ഫലമുണ്ടാില്ല. ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്(ഒഎസ്) പുതിയ പേര് നൂഗാ എന്നാണ്. നല്ല അണ്ടിപ്പരിപ്പൊക്കെ ചേർത്ത ഒന്നാന്തരം ചോക്ലേറ്റാണു സംഗതി. സായിപ്പിന്റെ കടലമിഠായി എന്നും പറയാം. ഈ അറബ് പലഹാരത്തിന് അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഏറെ ആരാധകരുണ്ട്. അമേരിക്കയിൽ ഇതിന്റെ ഉച്ചാരണം ന്യൂഗട് എന്നാണ്. സ്‌പെയിനിൽനിന്നുള്ള മധുരപലഹാരമാണ് 'നൂഗാ'. പുതിയ വെർഷൻ ഓപ്പറേറ്റിങ് സിസ്റ്റത്തിനായി ഇത്തവണ പേരുകൾ നിർദേശിക്കാനുള്ള അവസരം ആൻഡ്രോയിഡ് പൊതുജനങ്ങൾക്കു നൽകിയിരുന്നു. പരിഗണിക്കുന്ന പേരുകളു!ടെ കൂട്ടത്തിൽ സ്ഥാനം പിടിച്ച നെയ്യപ്പത്തിനായി #അിറൃീശറചളീൃചല്യ്യമുുമാ, #ചല്യ്യമുുമാ, #ടൗുുീൃങേമഹമ്യമഹശ െഎന്നിങ്ങനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഒട്ടേറെ ക്യാംപെയ്‌നുകളും നടന്നു. അവസാനഘട്ടത്തിൽ നെയ്യപ്പത്തെ കടന്ന് 'ന്യൂട്ടെല്ല' എന്ന പേരും ഉയർന്നു വന്നെങ്കിലും നറുക്കുവീണത് നൂഗായ്ക്ക്. നെയ്യപ്പപേര് നഷ്ടമായെങ്കിലും ഏറെ സവിശേഷതകളൊടെ ആൻഡ്രോയിഡ് നൂഗാ വരുന്നത് കാത്തി
ന്യൂയോർക്ക്: നെയ്യപ്പത്തിന് വേണ്ടി മലയാളികൾ ഒന്നടങ്കം ഒന്നിച്ചിട്ടും ഫലമുണ്ടാില്ല. ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്(ഒഎസ്) പുതിയ പേര് നൂഗാ എന്നാണ്. നല്ല അണ്ടിപ്പരിപ്പൊക്കെ ചേർത്ത ഒന്നാന്തരം ചോക്ലേറ്റാണു സംഗതി. സായിപ്പിന്റെ കടലമിഠായി എന്നും പറയാം. ഈ അറബ് പലഹാരത്തിന് അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഏറെ ആരാധകരുണ്ട്. അമേരിക്കയിൽ ഇതിന്റെ ഉച്ചാരണം ന്യൂഗട് എന്നാണ്. സ്‌പെയിനിൽനിന്നുള്ള മധുരപലഹാരമാണ് 'നൂഗാ'.
പുതിയ വെർഷൻ ഓപ്പറേറ്റിങ് സിസ്റ്റത്തിനായി ഇത്തവണ പേരുകൾ നിർദേശിക്കാനുള്ള അവസരം ആൻഡ്രോയിഡ് പൊതുജനങ്ങൾക്കു നൽകിയിരുന്നു. പരിഗണിക്കുന്ന പേരുകളു!ടെ കൂട്ടത്തിൽ സ്ഥാനം പിടിച്ച നെയ്യപ്പത്തിനായി #അിറൃീശറചളീൃചല്യ്യമുുമാ, #ചല്യ്യമുുമാ, #ടൗുുീൃങേമഹമ്യമഹശ െഎന്നിങ്ങനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഒട്ടേറെ ക്യാംപെയ്‌നുകളും നടന്നു. അവസാനഘട്ടത്തിൽ നെയ്യപ്പത്തെ കടന്ന് 'ന്യൂട്ടെല്ല' എന്ന പേരും ഉയർന്നു വന്നെങ്കിലും നറുക്കുവീണത് നൂഗായ്ക്ക്. നെയ്യപ്പപേര് നഷ്ടമായെങ്കിലും ഏറെ സവിശേഷതകളൊടെ ആൻഡ്രോയിഡ് നൂഗാ വരുന്നത് കാത്തിരിക്കുകയാണ് ലോകം.
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ പലഹാരങ്ങളുടെ പേരാണ് ആൻഡ്രോയിഡിന്റെ വിവിധ പതിപ്പുകൾക്ക് നൽകിവരുന്നത്. ഇത്തരത്തിൽ 'എൻ' അക്ഷരത്തിൽ തുടങ്ങുന്ന പേര് മലയാളികളുടെ പ്രിയപ്പെട്ട 'നെയ്യപ്പം' ആകണമെന്ന് വലിയ പ്രചാരണം നടന്നിരുന്നു. എന്നാൽ, അതെല്ലാം തള്ളി ഗൂഗിൾ നൂഗായെ തിരഞ്ഞെടുക്കുകയായിരുന്നു. കപ്‌കേക്ക് ആയിരുന്നു ആദ്യ പതിപ്പ്. തുടർന്ന് ഡോനട്, എക്ലെയർ, ഫ്രോയോ, ജിൻജർബ്രെഡ്, ഹണികോമ്പ്, ഐസ് ക്രീം സാൻഡ്വിച്ച്, ജെല്ലിബീൻ, കിറ്റ് കാറ്റ്, ലോലിപ്പോപ്, മാർഷ്‌മെലോ എന്നിങ്ങനെ ആൻഡ്രോയ്ഡ് 6.0 വരെയെത്തി.
സ്?പഌറ്റ് സ്‌ക്രീൻ, ഗൂഗിളിന്റെ പുതിയ വിർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോം അങ്ങനെ ഒട്ടേറെ പുതിയ സവിശേഷതകളുമായാണ് നൂഗാ എത്തുന്നത്. പഞ്ചസാര അല്ലെങ്കിൽ തേൻ, വറുത്തെടുത്ത വാൽനട്ട്, ബദാം, പിസ്ത, ഹാസെൽനട്‌സ് തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന മധുര പലഹാരമാണ് നൂഗാ.