- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്ക് സിഇഒയ്ക്കു പിന്നാലെ ആഗോള മുസ്ലിം സമുദായത്തിനു പിന്തുണയുമായി ഗൂഗിൾ മേധാവി സുന്ദർ പിച്ചെയും; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ എതിർത്ത് സൈബർ ലോകം
കാലിഫോർണിയ: മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ ഡൊണാൾഡ് ട്രംപിനു മറുപടിയുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും രംഗത്ത്. ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് പിന്നാലെയാണ് ആഗോള മുസ്ലിം സമൂഹത്തിന് പിന്തുണയുമായി ഗൂഗിൾ സിഇഒയും എത്തിയത്. അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള മുസ്ലിം സമൂഹത്തെയും മറ്റ് ന്യൂനപക്ഷങ്ങളെയും നമ്മൾ പി
കാലിഫോർണിയ: മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ ഡൊണാൾഡ് ട്രംപിനു മറുപടിയുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും രംഗത്ത്. ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് പിന്നാലെയാണ് ആഗോള മുസ്ലിം സമൂഹത്തിന് പിന്തുണയുമായി ഗൂഗിൾ സിഇഒയും എത്തിയത്.
അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള മുസ്ലിം സമൂഹത്തെയും മറ്റ് ന്യൂനപക്ഷങ്ങളെയും നമ്മൾ പിന്തുണയ്ക്കണമെന്ന് സ്വതന്ത്ര ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ മീഡിയത്തിൽ എഴുതിയ ലേഖനത്തിൽ സുന്ദർ പിച്ചെ ചൂണ്ടിക്കാട്ടി. മുസ്ലിംങ്ങൾക്ക് അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കരുതെന്നാണ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഈ മുസ്ലിം വിരുദ്ധ പ്രസ്താവനയോടുള്ള പ്രതികരണമാണ് പിച്ചെ നടത്തിയത്.
'യുഎസിൽ 22 വർഷങ്ങൾക്ക് മുൻപ് എത്തിയത് ഇന്ത്യയിൽനിന്നാണ്. ഇവിടുത്തെ ഒരു സർവകലാശാലയിൽ പ്രവേശനം ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. പിന്നീട് കഠിനാധ്വാനത്തിന്റെ ഫലമായി ഓരോ വാതിലുകൾ തുറക്കപ്പെട്ടു. ഞാനിവിടെ ഒരു കരിയറും കുടുംബവും ജീവിതവും നേടിയെടുത്തു. ഇന്ത്യയിൽ ജീവിക്കുന്നത് പോലെ തന്നെയുള്ള തോന്നലാണ് എനിക്കിവിടെയും ഉണ്ടാകുന്നത്' സുന്ദർ പിച്ചെ പറഞ്ഞു.
കുടിയേറ്റക്കാർക്ക് അവസരങ്ങൾ തുറന്നു തരുന്ന രാജ്യമാണ് അമേരിക്ക. ഇവിടെ എത്തിപ്പെടുന്നതിന് മുൻപ് ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാതിരുന്ന അവസരങ്ങളാണ് ഇവിടെ എത്തിയശേഷം ലഭിച്ചത്. സഹിഷ്ണുതയും തുറന്ന മനസും മറ്റൊരാളെ അമേരിക്കകാരനായി ഉൾക്കൊള്ളാനുള്ള വിശാലതയുമാണ് ഈ സമൂഹത്തിന്റെ പ്രത്യേകതയും സ്വഭാവവിശേഷതയുമെന്നും പിച്ചെ നിരീക്ഷിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് അസഹിഷ്ണുതയെക്കുറിച്ചുള്ള വാർത്തകളും പ്രസ്താവനകളും വേദനിപ്പിക്കുന്നതെന്നും പിച്ചെ പറഞ്ഞു.
കമ്പനിയായാലും രാജ്യമായാലും വൈവിധ്യവും വ്യത്യസ്ത അഭിപ്രായങ്ങളുമാണ് നല്ല ചർച്ചകളിലേയ്ക്കും നല്ല തീരുമാനങ്ങളിലേയ്ക്കും ഫലത്തിലേക്കും നയിക്കുക. എല്ലാ സമൂഹങ്ങളിലും ന്യൂനപക്ഷ സമുദായങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം. നമ്മുടെ മൂല്യങ്ങൾ നശിപ്പിക്കാൻ വേണ്ടി ഭയത്തെ അനുവദിക്കരുത്. പ്രാതിനിധ്യം കുറവായ ജനസമൂഹങ്ങളുടെ ശബ്ദം കേൾക്കാൻ എല്ലാവരും തയ്യാറാകണമെന്നും സുന്ദർ പിച്ചൈ അഭിപ്രായപ്പെട്ടു.
ഉപരി പഠനാർത്ഥം അമേരിക്കയിലെത്തുകയും പിന്നീട് ഗൂഗിളിലെത്തുകയും തുടർന്ന് ഗൂഗിളിന്റെ ബിസിനസ് ഉൽപന്നങ്ങളുടെ മേൽനോട്ട ചുമതല നിർവ്വഹിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ ജനിച്ച സുന്ദർ പിച്ചെ. 2015 ഓഗസ്റ്റ് 10നാണ് ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതല ഏറ്റത്.