- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തിഗത വിവരങ്ങൾ ചോരും; ഗൂഗിൾ ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാൻ കേന്ദ്ര ഐ.ടി. വകുപ്പിന്റെ മുന്നറിയിപ്പ്; മുന്നറിയിപ്പ് ബൗസറിൽ ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന്
ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് കേന്ദ്ര ഐ.ടി. വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്.ഈ ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻതന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്-ഇൻ) വ്യക്തമാക്കി. സ്‌ക്രീനിന്റെ മുകളിൽ വലതുവശത്തായി വരുന്ന അപ്‌ഡേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ക്രോമിന്റെ അടുത്ത വേർഷനിലേക്ക് മാറാവുന്നതാണ്.
ഗൂഗിൾ ക്രോം ബ്രൗസറിൽ ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണിത്. ഈ പ്രശ്നങ്ങൾ കാരണം അകലെയിരുന്നുകൊണ്ടുതന്നെ നിശ്ചിത സിസ്റ്റത്തിൽ നുഴഞ്ഞുകയറി അക്രമികൾക്ക് വ്യക്തിഗത വിവരങ്ങൾ ചോർത്തി മാൽവെയറുകൾ നിക്ഷേപിക്കാനുമാകും.
ഈ സാഹചര്യത്തിലാണ് ഗൂഗിൾ പുതിയ അപ്‌ഡേറ്റ് ഇറക്കിയത്. പുതിയ സോഫ്റ്റ്്വെയർ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ ഐ.ടി. വകുപ്പും ഗൂഗിളും ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകി. പുതിയ അപ്‌ഡേറ്റിന് 22 സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. ഇവയിൽ ഭൂരിഭാഗവും കണ്ടെത്തിയത് പുറമേനിന്നുള്ള ഗവേഷകരാണെന്നും അവർ വ്യക്തമാക്കി.