- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിളിനും കിട്ടി 20,000 കോടി രൂപയുടെ ഒരു മുട്ടൻ പണി; സേർച്ച് എഞ്ചിനിൽ നിന്നും മനഃപൂർവ്വം ഒഴിവാക്കിയ കമ്പനിയുടെ കേസിൽ തോറ്റ ഗൂഗിളിന് ഞെട്ടൽ മാറുന്നില്ല
ലണ്ടൻ: അങ്ങനെ ഗൂഗൂളിനും പണി സേർച്ച് എഞ്ചിനിൽ കിട്ടി. 20,000 കോടി രൂപയുടെ ഒരു മുട്ടൻ പണിയാണ് ഗൂഗിളിന് കിട്ടിയത്. സെർച്ച് എഞ്ചിനിൽ നിന്നും ഗൂഗിൾ തങ്ങളുടെ കമ്പനിയെ മന: പൂർവ്വം ഒഴിവാക്കി എന്ന കേസിൽ തോറ്റ ഗൂഗൂളിനോട് 20,000 കോടിയുടെ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് ദമ്പതികളാണ് ഗൂഗിളിനെതിരെ കോടതി കയറി വിജയം നേടിയത്. ആദം, ശിവാൻ റോഫ് ദമ്പതികളാണ് ഫൗണ്ടെം എന്ന തങ്ങളുടെ വെബ്‌സൈറ്റിനെ ഗൂഗിൾ ഡീഗ്രേഡ് ചെയ്തു എന്നാരോപിച്ച് നിയമ യുദ്ധം നടത്തിയത്. 11 വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ ഇവർക്ക് ഇത്രയും വലിയ ഒരു തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവാകുകയായിരുന്നു. 2005ലാണ് ഇവർ കമ്പനി തുടങ്ങിയത്. 2006ലും ഗൂഗിൾ സെർച്ചിൽ ഇവരുടെ കമ്പനി വന്നിരുന്നില്ല. എല്ലാ സെർച്ചിലും ഇവരുടെ പേരൊഴിച്ചുള്ള കമ്പനികൾ വരും. ഇത് ചൂണ്ടിക്കാണിച്ച് പല പ്രാവശ്യം ഗൂഗിളുമായി ഇവർ ബന്ധപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. എന്നാൽ 2008 ഡിസംബറിൽ യുകെയിലെ ടോപ്പ് കമ്പാരിസൺ വെബ്‌സൈറ്റായി ചാനൽ ഫൈവിന്റെ ഗാഡ്ജറ്റ് ഷോവിൽ ഫൗണ്ടെം മികച്ച
ലണ്ടൻ: അങ്ങനെ ഗൂഗൂളിനും പണി സേർച്ച് എഞ്ചിനിൽ കിട്ടി. 20,000 കോടി രൂപയുടെ ഒരു മുട്ടൻ പണിയാണ് ഗൂഗിളിന് കിട്ടിയത്. സെർച്ച് എഞ്ചിനിൽ നിന്നും ഗൂഗിൾ തങ്ങളുടെ കമ്പനിയെ മന: പൂർവ്വം ഒഴിവാക്കി എന്ന കേസിൽ തോറ്റ ഗൂഗൂളിനോട് 20,000 കോടിയുടെ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് ദമ്പതികളാണ് ഗൂഗിളിനെതിരെ കോടതി കയറി വിജയം നേടിയത്.
ആദം, ശിവാൻ റോഫ് ദമ്പതികളാണ് ഫൗണ്ടെം എന്ന തങ്ങളുടെ വെബ്‌സൈറ്റിനെ ഗൂഗിൾ ഡീഗ്രേഡ് ചെയ്തു എന്നാരോപിച്ച് നിയമ യുദ്ധം നടത്തിയത്. 11 വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ ഇവർക്ക് ഇത്രയും വലിയ ഒരു തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവാകുകയായിരുന്നു. 2005ലാണ് ഇവർ കമ്പനി തുടങ്ങിയത്. 2006ലും ഗൂഗിൾ സെർച്ചിൽ ഇവരുടെ കമ്പനി വന്നിരുന്നില്ല. എല്ലാ സെർച്ചിലും ഇവരുടെ പേരൊഴിച്ചുള്ള കമ്പനികൾ വരും.
ഇത് ചൂണ്ടിക്കാണിച്ച് പല പ്രാവശ്യം ഗൂഗിളുമായി ഇവർ ബന്ധപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. എന്നാൽ 2008 ഡിസംബറിൽ യുകെയിലെ ടോപ്പ് കമ്പാരിസൺ വെബ്‌സൈറ്റായി ചാനൽ ഫൈവിന്റെ ഗാഡ്ജറ്റ് ഷോവിൽ ഫൗണ്ടെം മികച്ച വെബ്‌സൈറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് തങ്ങളുടെ കമ്പനിയെ ഗൂഗിളിൽ കാണിക്കാൻ ഉപകാരപ്പെടുമെന്ന് ഇവർ കരുതി. എങ്കിലും സേർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ വീണ്ടും ഇവരുടെ കമ്പനിയെ മാത്രം അവഗണിക്കുന്നത് തുടർന്നു. ഇതോടെയാണ് ഇവർ നിയമ യുദ്ധത്തിന് ഒരുങ്ങിയത്.
പരാതി കൊടുത്ത് ഒരു വർഷം പിന്നിട്ടപ്പോഴേക്കും ഗൂഗിൾ ഇവരുടെ സൈറ്റും സേർച്ച് എഞ്ചിനിൽ ഉൾപ്പെടുത്തി. ഇതോടെ ഇവരുടെ സൈറ്റിലേക്കുള്ള ട്രാഫിക് കൂടുകയും ചെയ്തു. ഇതോടെ ഇവർ യൂറോപ്യൻ കമ്മീഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കോടതി വിധി അനുകൂലമായതോടെ വലിയ ഒരു തുക നഷ്ടപരിഹാരത്തിന് കോടതി ഉത്തരവിടുകയം ചെയ്തതിന്റെ ഞെട്ടലിലാണ് ഗൂഗിൾ.