രാജ്യത്ത് വിമാനയാത്രക്കാർക്ക് ഇനി ഒറ്റ ക്ലിക്കിൽ മികച്ച സർവ്വീസുകളെ കണ്ടെത്താം. ഗൂഗിൾ അവതരിപ്പിച്ച പുതിയ സംവിധാനത്തിലൂടെയാണ് മികച്ചതും ചെലവ് കുറഞ്ഞതുമായ സർവ്വീസുകൾ കണ്ടെത്തി യാത്ര നടത്താനുള്ള സൗകര്യം ഒരുങ്ങുന്നത്. സേർച്ച് എഞ്ചിനായ ഗൂഗിളിൽ ഗൂഗിൾ ഫ്‌ളൈറ്റ് എന്ന പേരിലാണ് സംവിധാനം നിങ്ങൾക്ക് ലഭ്യമാകുക.

ഇതിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട റൂട്ടുകളും ടിക്കറ്റ് നിരക്കും സ്വന്തമാക്കാവുന്നതാണ്. മൊബൈലിലും, ടാബ് ലറ്റുകളിലും, കമ്പ്യൂട്ടർ, ലാപ്‌ടോപ് എന്നിവിടങ്ങളില്ലെല്ലാം സേവനം ലഭ്യമാകും. ഗൂഗിൾ ഫ്‌ളൈറ്റ് സർവ്വീസ് വഴി എയർപോർട്ടുകൾ, തീയതി, വിലനിലവാരം, എയര്‌ലൈൻസുകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കി നിങ്ങൾക്ക് യാത്ര ഉറപ്പിക്കാം.നിങ്ങൾക്ക് ഈ സംവിധാനത്തിലുണ്ട പോകേണ്ട സ്ഥലവും ഡേറ്റും നല്കിയാൽ ഗുഗിൾ മികച്ച സേവനം നിങ്ങൾക്ക് നല്കും.