- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെ കബളിപ്പിക്കാമെന്ന് ഇനി ആരും കരുതണ്ട; നിയമലംഘകരെ പിടികൂടാൻ ഗൂഗിൾ ക്ലാസുകളുമായി ദുബായ് പൊലീസ് രംഗത്ത്
ദുബായ്: സ്മാർട്ട ദുബായിലെ പൊലീസുകാരെ കബളിപ്പിക്കാമെന്ന് ഇനി ആരും കരുതണ്ട. പൊലീസിനെ കബളിപ്പിച്ച് കടന്നുകളയുന്ന നിയമലംഘകരായ ഡ്രൈവർമാരെ പിടികൂടാൻ ദുബായ് പൊലീസ് ഗൂഗ്ൾ ഗ്ലാസുകൾ രംഗത്തിറക്കുന്നു. നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം തത്സമയം അറിയിക്കുന്ന സംവിധാനമാണിത്. എമിറേറ്റിലെ ഗതാഗത നിയമലംഘനങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭ
ദുബായ്: സ്മാർട്ട ദുബായിലെ പൊലീസുകാരെ കബളിപ്പിക്കാമെന്ന് ഇനി ആരും കരുതണ്ട. പൊലീസിനെ കബളിപ്പിച്ച് കടന്നുകളയുന്ന നിയമലംഘകരായ ഡ്രൈവർമാരെ പിടികൂടാൻ ദുബായ് പൊലീസ് ഗൂഗ്ൾ ഗ്ലാസുകൾ രംഗത്തിറക്കുന്നു. നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം തത്സമയം അറിയിക്കുന്ന സംവിധാനമാണിത്.
എമിറേറ്റിലെ ഗതാഗത നിയമലംഘനങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ സ്മാർട്ട് ഗ്ലാസ്സുകളെന്ന് ട്രാഫിക് പൊലീസ് ഡയറക്ടർ കേണൽ സെയ്ഫ് ആൽ മസ്രൂയി പറഞ്ഞു.നിയമലംഘനത്തിനൊപ്പംതന്നെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറും മറ്റു വിവരങ്ങളും അറിയാനും മതിയായ നടപടികൾ കൈക്കൊള്ളാനും ഇവ സഹായിക്കും. സഭവം നടന്ന തിയ്യതി, സമയം, സ്ഥലം എന്നിവ സഹിതമായിരിക്കും സ്മാർട് ഗ്ലാസ്സുകൾ ചിത്രം കൈമാറുക. കൂടാതെ,നിയമലംഘനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എടുക്കാനും ഇവയ്ക്ക് സാധിക്കും.
മാത്രമല്ല പൊലീസ് പല കേസുകളിൽ തിരയുന്ന വാഹനങ്ങളെ തിരിച്ചറിയാനും ഗൂഗിൾ ഗ്‌ളാസിലൂടെ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. അതിനാൽ തന്ന കേസിൽ പെട്ട വാഹനങ്ങൾ നിരത്തിരങ്ങുമ്പോൾ ഗൂഗിൾ കണ്ണടയിൽ കുടുങ്ങുമെന്നുറപ്പ്. പൊലീസുകാരൻ വാഹനത്തിന്റെ നമ്പർ പ്‌ളേറ്റിലേയ്ക്ക് മാത്രമാകും നോക്കുക. ഏതെങ്കിലും നിയമലംഘനങ്ങൾ നടത്തിയ വാഹനമാണതെങ്കിൽ അക്കാര്യം ഗൂഗിൾ ഗ്‌ളാസ് തന്നെ പൊലീസുകാരനെ അറിയിക്കും.