കൊറോണക്കാലത്തും വരുമാനം കുത്തനേ ഉയർത്തി ഗൂഗിൾ; മൂന്ന് മാസം കൊണ്ട് ഉണ്ടാക്കിയത് 3.41 ലക്ഷം കോടിയുടെ വരുമാനം: കുതിച്ചുയർന്ന് ഓഹരി വിപണി
- Share
- Tweet
- Telegram
- LinkedIniiiii
മഹാമാരിയുടെ കാലത്തും വരുമാനം കുത്തനേ ഉയർത്തി ഗൂഗിളിന്റെ പടയോട്ടം. ടെക് ഭീമന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് സെപ്റ്റംബറിൽ അവസാനിച്ച മൂന്ന് മാസത്തേക്ക് 46.17 ബില്യൺ ഡോളർ (ഏകദേശം 3.41 ലക്ഷം കോടി രൂപ) വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം വർധനയാണിത്. വിപണിയിൽ നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരുമ്പോഴും ഗൂഗിളിന്റെ തുടർച്ചയായ ആധിപത്യം ഉയർത്തിക്കാട്ടുന്നതാണ് ഈ കണക്കുകൾ.
മൂന്നാം പാദത്തിൽ 1120 കോടി ഡോളറിന്റെ അറ്റവരുമാനമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ഈ റിപ്പോർട്ട് വന്നതോടെ ആൽഫബെറ്റ് (ഏഛഛഏഘ) ഓഹരികൾ 8 ശതമാനത്തിലധികം ഉയർന്നിരുന്നു. വിശാലമായ ഓൺലൈൻ പരിതസ്ഥിതിക്ക് അനുസൃതമായി ഞങ്ങൾക്ക് ശക്തമായ ഒരു അടിത്തറയുണ്ടായിരുന്നു എന്നാണ് ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ സുന്ദർ പിച്ചൈ പ്രസ്താവനയിൽ പറഞ്ഞത്. എഐ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ ഞങ്ങൾ നടത്തിയ ആഴത്തിലുള്ള നിക്ഷേപത്തിന്റെ തെളിവ് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധിയുടെ ആദ്യ ദിവസങ്ങളിൽ ഓൺലൈൻ പരസ്യ ചെലവുകൾ പിൻവലിച്ചതിനാൽ ആൽഫബെറ്റ് ചരിത്രത്തിലെ ആദ്യത്തെ വരുമാന ഇടിവ് രേഖപ്പെടുത്തേണ്ടിവന്നിരുന്നു. എന്നാൽ, മൂന്നാം പാദത്തിൽ ഗൂഗിളിന്റെ പരസ്യ വരുമാനം 10 ശതമാനം കൂടിയിട്ടുണ്ട്. സേർച്ചിങ് പരസ്യ വരുമാനം 6.5 ശതമാനം, യുട്യൂബ് പരസ്യ വരുമാനം 32 ശതമാനവും ഉയർന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉള്ളടക്ക മോഡറേഷൻ നയങ്ങളെയും രാഷ്ട്രീയ പക്ഷപാത ആരോപണങ്ങളെയും കുറിച്ച് പിച്ചൈ നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടു. ഈ ചോദ്യം ചെയ്യലുകൾക്കെല്ലാം ഇടയിലാണ് ഇത്രയും വരുമാനം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. ഗൂഗിളിന്റെ ക്ലൗഡ് ബിസിനസ്സിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 45 ശതമാനം വർധിച്ചു.