- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗൂഗിൾ പേയിലൂടെയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കുന്നുണ്ടോ; എല്ലാ സംശയങ്ങൾക്കും കൃത്യമായ ഉത്തരവുമായി ഗൂഗിൾ
ന്യൂഡൽഹി: ഗൂഗിൾ പേയിലൂടെയുള്ള പണമിടപാടുകൾക്ക് ഗൂഗിൾ ഫീസ് ഈടാക്കുന്നുണ്ടോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയരാറുണ്ട്. തൽക്ഷണ പണ കൈമാറ്റത്തിന് ഗൂഗിൾ പേ ഫീസ് ഈടാക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വരികയും ചെയ്തിരുന്നു. എന്നാലിപ്പോൾ ഇന്ത്യയിലെ തങ്ങളുടെ നയം വ്യക്തമാക്കുകയാണ് ഗൂഗിൾ. ഇന്ത്യയിലെ ഉപഭോക്താക്കൾ ഗൂഗിൾ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് നൽകേണ്ടതില്ല. ഇന്ത്യയിൽ സേവനങ്ങൾ സൗജന്യമായി തുടരുമെന്നും പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ്ജ് ഈടാക്കുകയെന്നും ഗൂഗിൾ വ്യക്തമാക്കി.
തൽക്ഷണ പണ കൈമാറ്റത്തിന് ഗൂഗിൾ പേ ഫീസ് ഈടാക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം കൈമാറുമ്പോൾ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോർട്ട് പേജിൽ അറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഈ ചാർജ്ജുകൾ അമേരിക്കയിൽ മാത്രം ബാധകമാകുന്നതാണെന്നും ഇന്ത്യയിലെ സേവനങ്ങൾക്ക് തടസ്സമാകില്ലെന്നും ഗുഗിൾ വക്താവ് അറിയിച്ചു. അടുത്തവർഷം ആൻഡ്രോയിഡ്, ഐഓഎസ് വേർഷനുകൾക്കായി പുതിയ ഗുഗിൾ പേ ആപ്പ് അവതരിപ്പിക്കുമെന്നും വെബ് ആപ്പ് സേവനം നിർത്തുമെന്നും കമ്പനി വൃത്തങ്ങൾ മുമ്പ് അറിയിച്ചിരുന്നു.
ഇന്ത്യയിൽ വൻതോതിൽ സ്വീകരിത നേടിയ പേയ്മെന്റ് ആപ്പാണ് ഗൂഗിൾ പേ. ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിലാണ് ഗൂഗിൾ പേ ഈ നേട്ടം കൈവരിച്ചത്. 10 കോടി തവണയാണ് ഗൂഗിൾ പേ ഡൗൺലോഡ് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ 7.8 കോടിയിലധികം ആളുകൾ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. യുപിഐ അധിഷ്ഠിത ഇടപാടുകളും ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ നാല് ബാങ്കുകളുമായി സഹകരിച്ച് പ്രവർത്തച്ചാണ് കമ്പനി യുപിഐ പേയ്മെന്റ് സൗകര്യം ഒരുക്കിയത്.
പേയ്മെന്റുകൾക്ക് പുറമേ സ്വർണം വാങ്ങാനുള്ള ഓപ്ഷനും ഗൂഗിൾ പേയിൽ ലഭ്യമാണ്. ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് വായ്പയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യവും ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ പേ, പേടിഎം, ഫോൺപേ തുടങ്ങിയ ഡിജിറ്റൽ പേയ്മന്റ് പ്ലാറ്റ്ഫോമുകളാണ് ഗൂഗിൾ പേയുടെ പ്രധാന എതിരാളികൾ.
മറുനാടന് ഡെസ്ക്