- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗ രീതികളിൽ മാറ്റം വരുത്തിയ കോവിഡ് കാലം; ഇയർ ഇൻ സെർച്ച്2020 റിപ്പോർട്ട് ഇങ്ങനെ
കോവിഡ് കാലത്ത് ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗ രീതികളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചെന്ന് ഗൂഗിൾ. ഇന്ത്യക്കാരുടെ ഇൻറർനെറ്റ് ഉപയോഗ രീതികളും, സെർച്ചിങ് രീതികളും അടിമുടി മാറിയെന്ന് ഇയർ ഇൻ സെർച്ച്2020 റിപ്പോർട്ടിൽ പറയുന്നു. യുട്യൂബിൽ വിഡിയോ കാണുന്നവർ ഇരട്ടിയായി എന്നും പ്രാദേശിക ഭാഷകളിലെ സാന്നിധ്യം വർധിച്ചെന്നുമാണു റിപ്പോർട്ട്. why(എന്തുകൊണ്ട്) എന്നതിൽ തുടങ്ങുന്ന ചോദ്യമാണ് സെർച്ചിൽ ഇന്ത്യക്കാർ കൂടുതൽ ഈ കാലത്തിൽ ചോദിച്ചത്.
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെർച്ചുകൾക്ക് ഈ കാലയളവിൽ വൻ വളർച്ചയാണ് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക വിവരങ്ങൾ, പ്രാദേശിക ഭാഷയിൽ സെർച്ച് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ സഹായത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുനഗരങ്ങളിൽ വർധിച്ചു.
ഓവർ ദി ടോപ്(ഒടിടി) പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട തിരച്ചിൽ മെട്രോ നഗരങ്ങളെക്കാൾ 1.5% കൂടുതലായിരുന്നു ചെറുകിട, ഇടത്തരം നഗരങ്ങളിലെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 90% ഉപയോക്താക്കളും ഇന്ത്യൻ ഭാഷകളിലെ യുട്യൂബ് വിഡിയോകൾ കാണാനാണു താൽപര്യപ്പെടുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ ഭാഷകളിലേക്കു പരിഭാഷപ്പെടുത്താൻ 17 ബില്യൻ(1700 കോടി) തവണയാണു ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ സഹായം ഉപയോഗിച്ചത്. ഗൂഗിൾ അസിസ്റ്റന്റ് സഹായം ഉപയോഗിക്കുന്ന മൂന്നിൽ ഒന്നു പേരും പ്രാദേശിക ഭാഷയാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ