ലപ്പോഴും നിങ്ങൾക്ക് അലോസരം ഉണ്ടാക്കുന്ന വിധത്തിലുള്ള ഇമെയിലുകൾ ലഭിക്കാറുണ്ടാവും. സുഹൃത്തുക്കളിൽ നിന്നും മറ്റുമാണെങ്കിൽ ഇത് ഏറെ പ്രയാസം സൃഷ്ടിക്കുകയും ചെയ്യും. അത്തരം മെയിലുകൾ ലഭിക്കാതിരിക്കാൻ എന്താണു മാർഗം. അവ ബ്ലോക് ചെയ്യുക എന്നതുതന്നെ. ഗൂഗിൾ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ വഴി ഇനി ഒരൊറ്റ ക്ലിക്കിൽ അനാവശ്യ ഇമെയിലുകൾ ബ്ലോക്ക് ചെയ്യൻ സാധിക്കും

ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന്റെ സൈറ്റിന്റെ വെബ് വേർഷനിൽ പുതിയ ടൂൾ ലഭ്യമാവും. ഒരു സിമ്പിൾ ക്ലിക്കിലൂടെ അനാവശ്യ മെയിലുകളെ ഒഴിവാക്കാൻ സാധിക്കുമെന്നാതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

അൺസബ്‌സ്‌ക്രൈബ് ഓപ്ഷൻ മുൻപേ തന്നെ ഗൂഗിളിന്റെ വെബ് വേർഷനിൽ ലഭ്യമായിരുന്നു. എന്നാൽ പുതിയ സംവിധാനം വഴി ആൻഡ്രോയ്ഡ് ഡിവൈസിലും ഇനി ഈ സൗകര്യം ലഭ്യമാവും.

ചില സമയങ്ങളിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ മെയിലുകൾ നിങ്ങളുടെ ഇൻബോക്‌സിലേക്ക് വരുന്നു. പക്ഷേ ഇത് ഇനി സമഭവിക്കില്ല. പക്ഷേ ഇതിനായി ഈ വ്യക്തയുടെ മെസ്സേജ് ഇനി നിങ്ങൾക്ക് കാണേണ്ടതില്ല എന്ന് നിങ്ങൾ തന്നെ ഗൂഗിളിനോട് പറയണം,..പുതിയ പരിഷ്‌കാരങ്ങൾ തന്റെ ബ്ലോഗ് പോസ്റ്റിലൂടെ പ്രതിപാദിച്ചു കൊണ്ട് ഗൂഗിൾ പ്രൊഡക്ട് മാനേജർ ശ്രീ ഹർഷ സോമൻചി പറഞ്ഞു. അൺസബ്‌സ്‌ക്രൈബ് ടൂൾ ഇതോടെ ആൻഡ്രോയ്ഡ് ഡിവൈസിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൂഗിൾ വെബ് വേർഷനിൽ ഇന്നു മുതലും ആൻഡ്രോയ്ഡ് വേർഷനിൻ അടുത്ത ആഴ്ച മുതലും സേവനങ്ങൾ ലഭ്യമാവും. അൺബ്ലോക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഇതോടൊപ്പം തന്നെ ലഭ്യമാക്കുന്നുണ്ട. ജൂണിൽ 'അൺഡു സെന്റ്' എന്ന ടൂൾ പുതിയ പരിഷ്‌കാരമായി ഗൂഗിൾ രംഗത്തെത്തിയിരുന്നു.