- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ സെൽഫി...ഉത്തരം പറയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്....വയർലെസ് ചാർജർ...കണ്ണു ചിമ്മാത്ത സുന്ദരമായ ക്യാമറ...ഐഫോണിനുള്ളിലേക്കാൾ ഏറെ സൗകര്യങ്ങൾ... വിലയാകട്ടെ പകുതിയിൽ താഴെയും; ഗൂഗിളിന്റെ പുതിയ പിക്സൽ -3 സ്മാർട്ട്ഫോൺ ചരിത്രം സൃഷ്ടിക്കുമോ...? ടെക്കികൾക്കേറ്റവും പ്രിയം ഇപ്പോൾ ഈ ഫോൺ ചർച്ച
ന്യൂയോർക്ക്: ന്യൂയോർക്കിൽ വച്ച് നടന്ന ഇവന്റിൽ വച്ച് ഗൂഗിൾ തങ്ങളുടെ പുതിയ ഫോണുകളായ പിക്സൽ 3, പിക്സൽ 3 എക്സ് എൽ എന്നിവ പുറത്തിറക്കി. ഏറെ സവിശേഷതകൾ ഉള്ള ഫോണാണിത്. സൂപ്പർ സെൽഫി, ഉത്തരം പറയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വയർലെസ് ചാർജർ, കണ്ണു ചിമ്മാതെ സുന്ദരമായ ക്യാമറ, തുടങ്ങിയ പ്രത്യേകതകൾ ഉള്ള സ്മാർട്ട്ഫോണാണിത്. ചുരുക്കിപ്പറഞ്ഞാൽ ഐഫോണിനുള്ളിനേക്കാൾ ഏറെ സൗകര്യങ്ങളുള്ള ഫോണാണിത്. എന്നാൽ വിലയാകട്ടെ ഐഫോണിനേക്കാൾ പകുതിയിൽ താഴെയുമാണ്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ഗൂഗിളിന്റെ പുതിയ പിക്സൽ 3 ഫോൺ ചരിത്രം സൃഷ്ടിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ടെക്കികൾക്കേറ്റവും പ്രിയം ഈ ഫോൺ ചർച്ചയാണെന്നും റിപ്പോർട്ടുണ്ട്. ഗൂഗിളിന്റെ ഈ പുതിയ ഫോണിന്റെ വില 739 പൗണ്ടാണ്. ആപ്പിൾ, സാംസങ്, ആമസോൺ എന്നിവയ്ക്കെതിരെ പോരാടാൻ പര്യാപ്തമായ തോതിലാണ് പുതിയ ഫോൺ ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്. ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ കാളുകൾക്ക് സ്വയം ഉത്തരം നൽകാൻ ഈ ഫോണിന് സാധിക്കും. യൂസർ തിരക്ക
ന്യൂയോർക്ക്: ന്യൂയോർക്കിൽ വച്ച് നടന്ന ഇവന്റിൽ വച്ച് ഗൂഗിൾ തങ്ങളുടെ പുതിയ ഫോണുകളായ പിക്സൽ 3, പിക്സൽ 3 എക്സ് എൽ എന്നിവ പുറത്തിറക്കി. ഏറെ സവിശേഷതകൾ ഉള്ള ഫോണാണിത്. സൂപ്പർ സെൽഫി, ഉത്തരം പറയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വയർലെസ് ചാർജർ, കണ്ണു ചിമ്മാതെ സുന്ദരമായ ക്യാമറ, തുടങ്ങിയ പ്രത്യേകതകൾ ഉള്ള സ്മാർട്ട്ഫോണാണിത്. ചുരുക്കിപ്പറഞ്ഞാൽ ഐഫോണിനുള്ളിനേക്കാൾ ഏറെ സൗകര്യങ്ങളുള്ള ഫോണാണിത്. എന്നാൽ വിലയാകട്ടെ ഐഫോണിനേക്കാൾ പകുതിയിൽ താഴെയുമാണ്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ഗൂഗിളിന്റെ പുതിയ പിക്സൽ 3 ഫോൺ ചരിത്രം സൃഷ്ടിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ടെക്കികൾക്കേറ്റവും പ്രിയം ഈ ഫോൺ ചർച്ചയാണെന്നും റിപ്പോർട്ടുണ്ട്.
ഗൂഗിളിന്റെ ഈ പുതിയ ഫോണിന്റെ വില 739 പൗണ്ടാണ്. ആപ്പിൾ, സാംസങ്, ആമസോൺ എന്നിവയ്ക്കെതിരെ പോരാടാൻ പര്യാപ്തമായ തോതിലാണ് പുതിയ ഫോൺ ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്. ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ കാളുകൾക്ക് സ്വയം ഉത്തരം നൽകാൻ ഈ ഫോണിന് സാധിക്കും. യൂസർ തിരക്കിലാണെങ്കിൽ മെസേജ് സ്വയം ട്രാൻസ്ക്രൈബ് ചെയ്യാനും ഈ ഫോണിന് കഴിവുണ്ട്. വൈഡ് ആംഗിളിലുള്ള സൂപ്പർ സെൽഫി ലെൻസുകളിലൂടെ സെൽഫികൾക്ക് ഇതുവരെയില്ലാത്ത ഗുണമേന്മ ഈ ഫോണിന് പ്രദാനം ചെയ്യാനാവുന്നു.
ഇക്കഴിഞ്ഞ ദിവസം നടന്ന ഇവന്റിൽ വച്ച് ഗൂഗിൾ ഈ ഫോണിന് പുറമെ 549 പൗണ്ട് വിലയുള്ള പുതിയ പിക്സൽ സ്ലേറ്റ് എന്നറിയപ്പെടുന്ന ടാബ്ലറ്റ്, ഹോം ഹബ് എന്ന പേരിലുള്ള സ്മാർട്ട് സ്പീക്കർ വിത്ത് സ്ക്രീനും പുറത്തിറക്കിയിട്ടുണ്ട്. 139 പൗണ്ടാണ് ഹോം ഹബിന്റെ വില. ഈ പുതിയ ഡിവൈസുകളെല്ലാം യുഎസിൽ ഇന്നലെ മുതൽ പ്രീ ഓർഡർ ചെയ്യാൻ സാധിക്കുമെന്നാണ് ഗൂഗിൾ തിങ്കളാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. പ്രീ ഓർഡർ ഷിപ്പിങ് ഒക്ടോബർ 17നാണ് ആരംഭിക്കുന്നത്. മറ്റിടങ്ങളിലുള്ളവർക്ക് ഈ ഫോണിനായി നവംബർ ഒന്ന് മുതൽ ഓർഡർ ചെയ്യാനാവും.
പിക്സൽ 3 എക്സ്എലിന്റെ സ്ക്രീൻ മുകളിലത്തെ കോർണറുകളിലേക്ക് എക്സ്റ്റൻഡ് ചെയ്തിരിക്കുന്നതിനാൽ ഒരു എഡ്ജ് -ടു-എഡ്ജ് അനുഭവം പ്രദാനം ചെയ്യപ്പെടുന്നു. ഇതിന്റെ ക്യാമറയിൽ ഒരു പുതിയ സൂപ്പർ റെസ് സൂം ഫീച്ചറുണ്ട്. ഇതിലൂടെ മികച്ച ഫോട്ടോകളെടുക്കാൻ സാധിക്കുന്നു. ഫോട്ടോയെടുക്കുമ്പോൾ ആളുകൾ കണ്ണ് ചിമ്മുക പോലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് ഫോട്ടോയുട ഗുണമേന്മയെ ബാധിക്കും. ഇത് ഒഴിവാക്കുന്നതിനുള്ള ഫീച്ചറായ ടോപ് ഷോട്ടും ഇതിലുണ്ട്. കുറഞ്ഞ പ്രകാശത്തിൽ ഫോട്ടോയെടുക്കാൻ സഹായിക്കുന്ന നൈറ്റ് സൈറ്റും ഇതിലുണ്ട്. ഗൂഗിളിന്റെ പിക്സൽ വിഷ്വൽ കോർ ചിപ്പാണീ ഫീച്ചറുകൾക്ക് പുറകിൽ പ്രവർത്തിക്കുന്നത്. കൂടാതെ എച്ച്ഡിആർ പ്ലസും ഇതിന് സഹായിക്കുന്നു. ഫോട്ടോ ബേസ്റ്റ് ഫീച്ചറിന് പവറേകുന്നത് ഇതാണ്.