- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുതാര്യസുന്ദരം ഈ ഓപ്പറേറ്റിങ് സിസ്റ്റം; പിക്സൽബുക്കിൽ ഫുച്ച്സിയ പരീക്ഷണവുമായി ഗൂഗിൾ മുന്നോട്ട്
ന്യൂഡൽഹി: ഗൂഗിൾ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഫുച്ച്സിയയുടെ പരീക്ഷണങ്ങൾ തുടങ്ങിയിട്ട് നാളുകളെറെയായി. വളരെ കുറച്ചു വിവരങ്ങൾ മാത്രമാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെക്കുറിച്ചു ലഭിച്ചിരുന്നത്. പദ്ധതി ഓപ്പൺ സോഴ്സായതുകൊണ്ട് എല്ലാ സംഗതികളും സുതാര്യമാണ്. ഫൂച്ച്സിിയ നിർമ്മിക്കാനും,പരീക്ഷിക്കാനും വികസിപ്പിക്കാനും ഡവപ്പർമാർക്ക് ഗൂഗിൾ എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഉപയോഗത്തെക്കുറിച്ച് ഇനിയും വ്യക്തമല്ല. ഗൂഗിൾ തങ്ങളുടെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം $1000പിക്സൽ ബുക്ക് ഹൈബ്രിഡ് ലാപ്ടോപ്പിൽ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഫുച്സിയ സാധാരണ ഓപ്പറേറ്റിങ്ങ് സിസ്റ്റം അല്ലെന്നും ഇത് ലോഡ് ചെയ്യാനായി പിക്സൽ ബുക്കിൽ രണ്ടു മെഷീനുകൾ ആവശ്യമാണെന്നും ഗൂഗിൾ അറിയിച്ചു.പരീക്ഷണത്തിനായി ഗൂഗിൾ തങ്ങളുടെ പിക്സൽ ബുക്ക് തന്നെയാണ് തിരഞ്ഞെടുത്തത്. 'ഫൂച്സിയയെ മുൻകാലങ്ങളിൽ വയർലെസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി) ഉപകരണങ്ങൾ പോലുള്ള എംബെഡ് സിസ്റ്റങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു. എന്ന
ന്യൂഡൽഹി: ഗൂഗിൾ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഫുച്ച്സിയയുടെ പരീക്ഷണങ്ങൾ തുടങ്ങിയിട്ട് നാളുകളെറെയായി. വളരെ കുറച്ചു വിവരങ്ങൾ മാത്രമാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെക്കുറിച്ചു ലഭിച്ചിരുന്നത്. പദ്ധതി ഓപ്പൺ സോഴ്സായതുകൊണ്ട് എല്ലാ സംഗതികളും സുതാര്യമാണ്. ഫൂച്ച്സിിയ നിർമ്മിക്കാനും,പരീക്ഷിക്കാനും വികസിപ്പിക്കാനും ഡവപ്പർമാർക്ക് ഗൂഗിൾ എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്.
പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഉപയോഗത്തെക്കുറിച്ച് ഇനിയും വ്യക്തമല്ല. ഗൂഗിൾ തങ്ങളുടെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം $1000പിക്സൽ ബുക്ക് ഹൈബ്രിഡ് ലാപ്ടോപ്പിൽ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഫുച്സിയ സാധാരണ ഓപ്പറേറ്റിങ്ങ് സിസ്റ്റം അല്ലെന്നും ഇത് ലോഡ് ചെയ്യാനായി പിക്സൽ ബുക്കിൽ രണ്ടു മെഷീനുകൾ ആവശ്യമാണെന്നും ഗൂഗിൾ അറിയിച്ചു.പരീക്ഷണത്തിനായി ഗൂഗിൾ തങ്ങളുടെ പിക്സൽ ബുക്ക് തന്നെയാണ് തിരഞ്ഞെടുത്തത്.
'ഫൂച്സിയയെ മുൻകാലങ്ങളിൽ വയർലെസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി) ഉപകരണങ്ങൾ പോലുള്ള എംബെഡ് സിസ്റ്റങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ അത് ടെസ്റ്റിങ് ഇന്റൽ എൻ.യു.സി, ഏസർ സ്വിച്ച് ആൽഫാ 12 ക്രോംബുക്ക് എന്നിവയിലേക്ക് വ്യാപിച്ചിരിക്കുന്നു.
ക്രോമ് ഓ എസിനും ആൻഡ്രോയിഡിനും ശേഷം ഗൂഗിൾ വികസിപ്പിച്ചിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഗൂഗിൾ ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഓപ്പൺ സോഴ്സ് ആയതിനാൽ അതിന് അതിന്റേതായ സവിശേഷതകളുണ്ടാകും 'ആധുനിക ഫോണുകളും പിസികളും ലക്ഷ്യം വച്ചാണ് ഗൂഗിൾ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റ എത്തിക്കുന്നത് എന്നാണ് ടെക് ആർസ് ടെക്നിക്ക വെബ്സൈറ്റ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.