- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിതക മാറ്റങ്ങൾ വരുത്തുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയേക്കാം; മനുഷ്യന്റെ ആയുസ് 500 വർഷം വരെ നീളാം; വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായി ഗൂഗിൾ
കൗതുകം നിറഞ്ഞ ഗവേഷണങ്ങൾ കൊണ്ട് എന്നും വേറിട്ടു നിൽക്കുന്ന ടെക്‌നോളജി കമ്പനിയാണ് ഗൂഗിൾ. ഇന്റർനെറ്റ് തട്ടകമാക്കി തുടങ്ങി പിന്നീട് അതിന്റെ പര്യായം പോലെയായി മാറിയ ഗൂഗിൾ ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ഇന്റർനെറ്റ് ഓഫ് എവരിതിങ് ഒരു തരംഗമായി മാറാനിരിക്കുന്ന ഭാവി മറ്റാരേക്കാളും വളരെ മുമ്പ് വ്യക്തമായി കണ്ടതും ഗൂഗിൾ ആണെന്ന്
കൗതുകം നിറഞ്ഞ ഗവേഷണങ്ങൾ കൊണ്ട് എന്നും വേറിട്ടു നിൽക്കുന്ന ടെക്‌നോളജി കമ്പനിയാണ് ഗൂഗിൾ. ഇന്റർനെറ്റ് തട്ടകമാക്കി തുടങ്ങി പിന്നീട് അതിന്റെ പര്യായം പോലെയായി മാറിയ ഗൂഗിൾ ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ഇന്റർനെറ്റ് ഓഫ് എവരിതിങ് ഒരു തരംഗമായി മാറാനിരിക്കുന്ന ഭാവി മറ്റാരേക്കാളും വളരെ മുമ്പ് വ്യക്തമായി കണ്ടതും ഗൂഗിൾ ആണെന്ന് കമ്പനിയുടെ ഗവേഷണ വൈവിധ്യം പരിശോധിച്ചാൽ ബോധ്യമാകും. ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി കാർ, സ്മാർട്ട് തെർമോസ്റ്റാറ്റുകൾ, കൃത്രിമ ബുദ്ധി വികസനം തുടങ്ങി വിവിധ മേഖലകളിൽ ഗവേഷണങ്ങളുമായി മുന്നേറുന്ന ഗൂഗിളിന്റെ ഏറ്റവും പുതിയ അന്വേഷണം മനുഷ്യന്റെ ആയുസ്സ് എങ്ങനെ അഞ്ചിരട്ടി കൂട്ടാമെന്നാണ്. അറ്റമില്ലാതെ വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾ പ്രയോഗിക്കാനും ഉപയോഗപ്പെടുത്താനും മനുഷ്യനും അനന്തകാലം ജീവിച്ചിരിക്കേണ്ടതുണ്ടല്ലോ. അതു കൊണ്ടാകണം ഇപ്പോൾ ഗുഗിളിന്റെ അന്വേഷണങ്ങൽ ഈ വഴിക്കു തിരിഞ്ഞത്.
ബ്ലൂബർഗിനു നൽകിയ ഒരു അഭിമുഖത്തിൽ ഗൂഗിൾ വെഞ്ചേഴ്‌സ് പ്രസിഡന്റ് ബിൽ മാരിസ് ആണ് 500 വർഷം വരെ മനുഷ്യനു ജീവിക്കാനായേക്കുമെന്ന് പറഞ്ഞത്. ബയോമെക്കാനിക്‌സ് രംഗത്ത് വൻകുതിപ്പുണ്ടാക്കുന്ന കണ്ടെത്തുകൾക്കായി ഗുഗിൾ വൈദ്യശാസ്ത്ര രംഗത്തെ പല കമ്പനികളുമായും കൈകോർക്കാൻ തുടങ്ങിയിട്ടുണ്ട്.. ജനിതക ശാസ്ത്രം, കാൻസർ ചികിത്സ എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന വൈദ്യശാസ്ത്ര ഗവേഷണ കമ്പനികളിൽ വൻ തോതിൽ പണം നിക്ഷേപിച്ചാണ് ഗുഗിൾ പുതിയ കണ്ടെത്തലുകൾക്കായി ഇറങ്ങിത്തിരിച്ചിരികുന്നതെന്നും അദ്ദേഹം പറയുന്നു. വേറിട്ട ഗവേഷണങ്ങൾ നടത്തുന്ന കമ്പനികൾ വൻതോതിൽ സാമ്പത്തിക സഹായം നൽകുന്ന ഗൂഗിൾ വെഞ്ചേഴ്‌സ് 2009ലാണ് സ്ഥാപിക്കപ്പെട്ടത്.
മനുഷ്യായുസ്സ് അഞ്ചിരട്ടി കൂട്ടാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്ന ബിൽ മാരിസ് ചില്ലറക്കാരനുമല്ല. ന്യൂറോസയൻസ് പഠിക്കുകയും ന്യൂറോബയോളജിയിൽ ഗവേഷണം നടത്തുകയും ചെയ്തയാളാണ് ബിൽ. മെഡിക്കൽ രംഗത്തെ വിവിധ ലാബുകളുമായും അന്ധതയെ തടയുന്ന പ്രത്യേക ലെൻസ് വികസിപ്പിച്ചെടുക്കുന്നതിനും ബിൽ സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പ്രായാധിക്യവും അനുബന്ധ രോഗങ്ങളേയും പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള കണ്ടു പിടിത്തങ്ങൾക്കായി ഗൂഗിൾ തയാറാക്കിയ കാലിയോ പ്രൊജക്ട് വികസിപ്പിച്ചെടുക്കുന്നതിലും ഇദ്ദേഹത്തിനു നിർണായക പങ്കുണ്ട്. 2013-ൽ ഗൂഗിൾ മറ്റൊരു ടെക്ക് ഭീമനായ ആപ്പിളുമായി ചേർന്നാണ് കാലിയോ എന്ന ഗവേഷണ സ്ഥാപനം തുടങ്ങിയത്. ഈ സ്ഥാപനം ഈ രംഗത്തു പ്രവർത്തിക്കുന്ന മറ്റു പല ഗവേഷണ സ്ഥാപനങ്ങളുമായും സഹരിക്കുന്നുമുണ്ട്. മനുഷ്യായുസ്സ് വർധിപ്പിക്കാനുള്ള ഗുഗിളിന്റെ കണ്ടെത്തലിന് നേതൃത്വം നൽകുന്നതും ഈ കമ്പനിയായിരിക്കും.
പുതിയ യന്ത്രങ്ങളുടെ സഹായത്തോടെയായിരിക്കും ഈ ആയുസ് വർധിപ്പിക്കലെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അടുത്ത 30 വർഷത്തിനുള്ളിൽ മനുഷ്യമസ്തിഷ്‌കത്തിനു പകരം കമ്പ്യൂട്ടർ സ്ഥാപിക്കാനുകുമെന്നും അങ്ങനെ മനുഷ്യനെ മരണമില്ലാത്ത ഡിജിറ്റൽ മനുഷ്യനാക്കി മാറ്റാനാകുമെന്നും ഗുഗിൾ എഞ്ചിനീയറിങ് ഡയറക്ടറും ബിൽ മാരിസിന്റെ സഹപ്രവർത്തകനുമായ റായ് കുസ്‌വെയ്ൽ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഇത്തരം ആശയങ്ങൾ കേൾക്കുന്നതു പോലെ പ്രായോഗികമല്ലെന്ന വാദവുമായി ന്യുറോബയോളജിസ്റ്റുകളും രംഗത്തു വന്നിട്ടുണ്ട്. മനുഷ്യ ജീവിതത്തിന് പരിധിയുണ്ടെന്നും പരമാവധി 120 വർഷം വരെ മാത്രമെ ജീവിക്കാനാകൂ എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.