- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുഗിളിലും മീ ടു പ്രതിഫലനം; ആൻഡ്രോയിഡിന്റെ പിതാവ് ആൻഡി റൂബ് രാജിവച്ചതല്ല പുറത്താക്കിയത്; രണ്ടു വർഷത്തിനിടെ ആരോപണ വിവാദത്തിൽ 48പേരെ പുറത്താക്കിയെന്നും ഗൂഗിളിന്റെ വെളിപ്പെടുത്തൽ; തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്തുമെന്നും സിഇഒ സുന്ദർ പിച്ചൈ
സാൻഫ്രാൻസിസ്‌കോ: തൊഴിടിടങ്ങളിലെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ഗൂഗിൾ രണ്ട് വർഷത്തിനിടെ 48 ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായി റിപ്പോർട്ട്. ആൻഡ്രോയിഡിന്റെ പിതാവ് ആൻഡി റൂബിൻ അടക്കം ഇത്തരത്തിൽ 13 പേരും മുതിർന്ന ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ഇവർക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും നൽകാതെയാണ് പുറത്താക്കിയതെന്നും ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കിയത്. റൂബിനെ ആരോപണത്തിന്റെ പേരിൽ പുറത്താക്കിയതാണെന്നും ഇപ്പോൾ പുറത്തുവരുന്ന വിവരം. 2014 ഒക്ടോബറിലായിരുന്നു ഇദ്ദേഹം കമ്പനിയുടെ പടിയിറങ്ങുന്നത്. വ്യാഴാഴ്ചയാണ് സുന്ദർ പിച്ചൈ ഗൂഗിളിന്റെ ജീവനക്കാർക്ക് മെയിൽ ആയി ഇത് നൽകിയത്. ലൈംഗികാതിക്രമത്തിന്റെ പേരിൽ ആരോപണ വിധേയരായ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഗൂഗിൾ സംരക്ഷിക്കുന്നുവെന്നും കമ്പനിയിൽ നിന്നും പുറത്തുപോവാൻ വൻതുക വാഗ്ദാനം ചെയ്തുവെന്നുമുള്ള ന്യൂയോർക്ക് ടൈംസ് വാർത്ത വന്നതിന് പിന്നാലെ ജീവനക്കാർക്ക് ഇ-മെയിൽ സന്ദേശം അയക്കുകയായിരുന്നു. ലഭിക്കുന്ന പരാതികൾ കൃത്യമായി അന്വേഷിക്കുകയും സൂക്ഷ്മ പരിശോധനയ്ക്ക് ശ
സാൻഫ്രാൻസിസ്‌കോ: തൊഴിടിടങ്ങളിലെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ഗൂഗിൾ രണ്ട് വർഷത്തിനിടെ 48 ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായി റിപ്പോർട്ട്. ആൻഡ്രോയിഡിന്റെ പിതാവ് ആൻഡി റൂബിൻ അടക്കം ഇത്തരത്തിൽ 13 പേരും മുതിർന്ന ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ഇവർക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും നൽകാതെയാണ് പുറത്താക്കിയതെന്നും ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കിയത്.
റൂബിനെ ആരോപണത്തിന്റെ പേരിൽ പുറത്താക്കിയതാണെന്നും ഇപ്പോൾ പുറത്തുവരുന്ന വിവരം. 2014 ഒക്ടോബറിലായിരുന്നു ഇദ്ദേഹം കമ്പനിയുടെ പടിയിറങ്ങുന്നത്. വ്യാഴാഴ്ചയാണ് സുന്ദർ പിച്ചൈ ഗൂഗിളിന്റെ ജീവനക്കാർക്ക് മെയിൽ ആയി ഇത് നൽകിയത്.
ലൈംഗികാതിക്രമത്തിന്റെ പേരിൽ ആരോപണ വിധേയരായ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഗൂഗിൾ സംരക്ഷിക്കുന്നുവെന്നും കമ്പനിയിൽ നിന്നും പുറത്തുപോവാൻ വൻതുക വാഗ്ദാനം ചെയ്തുവെന്നുമുള്ള ന്യൂയോർക്ക് ടൈംസ് വാർത്ത വന്നതിന് പിന്നാലെ ജീവനക്കാർക്ക് ഇ-മെയിൽ സന്ദേശം അയക്കുകയായിരുന്നു.
ലഭിക്കുന്ന പരാതികൾ കൃത്യമായി അന്വേഷിക്കുകയും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് നടപടിയുണ്ടായിരിക്കുന്നത്. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴിച്ചയുണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പ് നൽകുന്നതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ഗൂഗിളിന്റെ നിലപാടിന് വിവിധയിടങ്ങളിൽ നിന്നും കയ്യടി ഉയരുന്നുണ്ടെങ്കിലും കമ്പനിയുടെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ വിപണി മൂല്യത്തിൽ മൂന്ന് ശതമാനത്തിന്റെ ഇടിവും സംഭവിച്ചിരുന്നു.