- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ഇമെയിലുമായി ഗൂഗിൾ; അപ്പപ്പോൾ അലർട്ടുകൾ നൽകുന്ന 'ഇൻബോക്‌സ്' ഇമെയിലുകളുടെ സ്വഭാവം മാറ്റും
ഇമെയിൽ സേവനത്തെ അടിമുടി മാറ്റുന്ന പുതിയ ഇമെയിൽ അപ്ലിക്കേഷൻ ഗൂഗിൾ അവതരിപ്പിച്ചു. ഇൻബോക്‌സ് എന്നു പേരിട്ടിരിക്കുന്ന ഈ ആപ് ഇമെയിലുകളെയും നമ്മുടെ ദൈനംദിന കാര്യങ്ങളേയും സംയോജിപ്പിക്കുന്നതാണ്. അപ്പോയ്ന്മെന്റുകൾ, വിമാന ബുക്കിങ്, നാം ഓർഡർ ചെയ്തു കാത്തിരിക്കുന്ന വസ്തുക്കൾ തുടങ്ങിയവയെ കുറിച്ചുള്ള ലൈവ് അലെർട്ടുകൾ അപ്പപ്പോൾ ഇൻബോക്‌സ്
ഇമെയിൽ സേവനത്തെ അടിമുടി മാറ്റുന്ന പുതിയ ഇമെയിൽ അപ്ലിക്കേഷൻ ഗൂഗിൾ അവതരിപ്പിച്ചു. ഇൻബോക്‌സ് എന്നു പേരിട്ടിരിക്കുന്ന ഈ ആപ് ഇമെയിലുകളെയും നമ്മുടെ ദൈനംദിന കാര്യങ്ങളേയും സംയോജിപ്പിക്കുന്നതാണ്. അപ്പോയ്ന്മെന്റുകൾ, വിമാന ബുക്കിങ്, നാം ഓർഡർ ചെയ്തു കാത്തിരിക്കുന്ന വസ്തുക്കൾ തുടങ്ങിയവയെ കുറിച്ചുള്ള ലൈവ് അലെർട്ടുകൾ അപ്പപ്പോൾ ഇൻബോക്‌സ് നൽകി കൊണ്ടിരിക്കും. കൂടുതൽ മെയിലുകൾ വന്ന് നിറയുന്ന പ്രശ്‌നം പരിഹരിക്കാനാണ് ഇൻബോക്‌സ് അവതരിച്ചിരിക്കുന്നത്. അനാവശ്യ മെയിലുകൾ വന്ന് നിറയുമ്പോൾ പലപ്പോഴും പ്രധാനപ്പെട്ട മെയിലുകൾ കാണാതാ പോകൻ ഇടവരുന്നു. ഇതിനൊരു പരിഹാരമാണ് പുതിയ ആപ്.
നിലവിൽ ജിമെയിൽ ഉപയോഗിക്കുന്നവർക്ക് അതോടൊപ്പം ഇൻബോക്‌സും ലഭ്യമാകും. എന്നാൽ ഇത് ജിമെയിൽ അല്ലെന്നു ഗൂഗിൾ വ്യക്തമാക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന തീർത്തും പുതിയ ഒരു മെയിൽ സംവിധാനമാണ് ഇൻബോക്‌സ് എന്ന് ഗൂഗിൾ ബ്ലോഗിൽ വ്യക്തമാക്കുന്നു. വെബിലും ആൻഡ്രോയ്ഡ്, ഐ ഒ എസ് ഫോണുകളിലും ഇതു ലഭിക്കും. ഇപ്പോൾ തെരഞ്ഞെടുത്ത ജിമെയിൽ ഉപഭോക്താക്കൾക്കു ഇൻബോക്‌സ് പരീക്ഷിച്ചു നോക്കാൻ ഗൂഗിൾ ഇൻവിറ്റേഷൻ അയച്ചു കൊണ്ടിരിക്കുകയാണ്. ഇൻവിറ്റേഷൻ ലഭിക്കാൻ inbox@google.com എന്ന അഡ്രസിലേക്ക് ഇമെയിൽ അയച്ചാൽ മതി.
ഇമെയിൽ നിത്യജീവിതത്തിന്റെ ഭാഗമായതോടെ അതിനെ കൂടുതൽ ദൈനംദിന കാര്യങ്ങളുമായി ബന്ധിപ്പിച്ചാണ് ഗൂഗിൾ ഇൻബോക്‌സിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കുടാതെ ജിമെയിലിൽ ഇപ്പോൾ ലഭ്യമായ ഫീച്ചറുകളുടെ മികച്ച ഉപയോഗം ഇൻബോക്‌സ് സാധ്യമാക്കും. ഓൺലൈൻ പർച്ചേസുകളുടെ സ്റ്റാറ്റസ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തുടങ്ങി എല്ലാം ഇൻബോക്‌സിൽ കാണാമെന്നും കമ്പനി പറയുന്നു.