700 കോടി ചെലവിൽ ഗൂഗിൾ ലണ്ടനിൽ ആസ്ഥാനമന്ദിരം നിർമ്മിക്കുന്നു; നാല് നിലകളുള്ള ആസ്ഥാനമന്ദിരത്തിന്റെ മട്ടുപാവിൽ മരങ്ങളും കുളങ്ങളും തെളിനീരുറവകളും; കാനന കൊട്ടാരത്തിൽ ഒരുക്കുന്നത് 4000 പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യം
കൊടുംകാടിനെയും അമ്പരപ്പിക്കുന്ന തരത്തിൽ ആസ്ഥാന മന്ദിരം ഒരുക്കാൻ ഗൂഗിൾ. ലണ്ടനിൽ നിർമ്മിക്കുന്ന നാല് നിലകളുള്ള ആസ്ഥാനമന്ദിരത്തിന്റെ മട്ടുപാവിലാണ് മരങ്ങളും കുളങ്ങളും തെളിനീരുറവകളും ഒരുക്കുന്നത്. കെട്ടിട്ടിന്റെ അവസാന പ്ലാൻ ഗൂഗിൽ പുറത്തുവിട്ടു. 4000 ജീവനക്കാർക്ക് ഒരുമിച്ചിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഉൾക്കൊള്ളുന്നതാണ് ലണ്ടനിലെ ഈ ആസ്ഥാന മന്ദിരം. 25 മീറ്റർ നീളമുള്ള സ്വിമ്മിങ് പൂൾ, മസ്സാജ് മുറികൾ, സ്റ്റുഡിയോകൾ, ബാസ്ക്കറ്റ് ബോൾ കോർട്ട്, സോക്കർ ബാഡ്മിന്റനുള്ള സ്ഥലങ്ങൾ 210 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, എന്നിങ്ങനെ ഒരു ടൗൺഷിപ്പിന്റെ സൗകര്യങ്ങളും ഈ നാല് നില കെട്ടിടത്തിൽ ഒരുങ്ങും. താഴത്തെ നിലയെ ഏറ്റവും മുകളിലത്തെ നിലയുമായി ബന്ധിപ്പിക്കുന്ന പടിക്കെട്ടും പുതിയ ആസ്ഥാനത്തിന്റെ പ്രത്യേകതയാണ്. 2018ലാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. കെട്ടിടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത 300 മീറ്റർ നീളത്തിലുള്ള മട്ടുപാവിലെ ഉദ്യാനമാണ്. വെറും പൂച്ചെടികളിൽ മാത്രം ഒതുങ്ങാതെ മരങ്ങളും തെളിനീരുറവകളും ഈ ഉദ്യാനത്തില
- Share
- Tweet
- Telegram
- LinkedIniiiii
കൊടുംകാടിനെയും അമ്പരപ്പിക്കുന്ന തരത്തിൽ ആസ്ഥാന മന്ദിരം ഒരുക്കാൻ ഗൂഗിൾ. ലണ്ടനിൽ നിർമ്മിക്കുന്ന നാല് നിലകളുള്ള ആസ്ഥാനമന്ദിരത്തിന്റെ മട്ടുപാവിലാണ് മരങ്ങളും കുളങ്ങളും തെളിനീരുറവകളും ഒരുക്കുന്നത്. കെട്ടിട്ടിന്റെ അവസാന പ്ലാൻ ഗൂഗിൽ പുറത്തുവിട്ടു. 4000 ജീവനക്കാർക്ക് ഒരുമിച്ചിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഉൾക്കൊള്ളുന്നതാണ് ലണ്ടനിലെ ഈ ആസ്ഥാന മന്ദിരം.
25 മീറ്റർ നീളമുള്ള സ്വിമ്മിങ് പൂൾ, മസ്സാജ് മുറികൾ, സ്റ്റുഡിയോകൾ, ബാസ്ക്കറ്റ് ബോൾ കോർട്ട്, സോക്കർ ബാഡ്മിന്റനുള്ള സ്ഥലങ്ങൾ 210 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, എന്നിങ്ങനെ ഒരു ടൗൺഷിപ്പിന്റെ സൗകര്യങ്ങളും ഈ നാല് നില കെട്ടിടത്തിൽ ഒരുങ്ങും. താഴത്തെ നിലയെ ഏറ്റവും മുകളിലത്തെ നിലയുമായി ബന്ധിപ്പിക്കുന്ന പടിക്കെട്ടും പുതിയ ആസ്ഥാനത്തിന്റെ പ്രത്യേകതയാണ്. 2018ലാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്.
കെട്ടിടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത 300 മീറ്റർ നീളത്തിലുള്ള മട്ടുപാവിലെ ഉദ്യാനമാണ്. വെറും പൂച്ചെടികളിൽ മാത്രം ഒതുങ്ങാതെ മരങ്ങളും തെളിനീരുറവകളും ഈ ഉദ്യാനത്തിലുണ്ടാവും. കെട്ടിടത്തിന്റെ അവസാന രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത് ജാർക്കെ ഇൻജൽസ് ഗ്രൂപ്പും ഹെതർവിക്ക് സ്റ്റുഡിയോസും ചേർന്നാണ്. 700 കോടിയിലധികം രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.