- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായി ബൈക്കിൽ വരവേ ജീപ്പ് വട്ടം വച്ച് തടഞ്ഞ് നിർത്തി ചവിട്ടി വീഴ്‌ത്തി; പിടിവലിക്കിടെ ഭാര്യയെ കനാലിലേക്ക് തള്ളിയിട്ടു; ക്രൂരമായി തല്ലിച്ചതച്ച ശേഷം പച്ചയ്ക്ക് കത്തിക്കുമെന്നും ഭീഷണി; കോതമംഗലം പുളിന്താനത്ത് അക്രമിസംഘത്തിന്റെ ആക്രമണത്തിനിരയായ ദമ്പതികൾ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ
കോതമംഗലം: മുൻവൈരാഗ്യത്തിന്റെ പേരിൽ ജീപ്പ് വട്ടം വച്ച് തടഞ്ഞുനിർത്തി ബൈക്കിൽ വരികയായിരുന്ന തങ്ങളെ മർദ്ദിച്ചവശരാക്കിയെന്നും പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും ദമ്പതികളുടെ വെളിപ്പെടുത്തൽ.പുളിന്താനം പഴയംകോട്ടിൽ ഷിബു പൗലോസ് (38) ഭാര്യ മാലാഷിബു (35) എന്നിവർക്കാണ് മർദ്ദനമേറ്റത്.ശരീര ഭാഗങ്ങളിൽ സാരമായി പരിക്കേറ്റ ഇരുവരും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഷിബുവിന്റെ ശരിരത്തിന്റെ പലഭാഗത്തും ചതവും മുറിവുമേറ്റ നിലയിലാണ്.നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ടെന്നാണ് ഷിബു ആശുപത്രിയിൽ തന്നെ സന്ദർശിച്ച മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിട്ടുള്ളത്.ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച തന്നെ അക്രമിസംഘം സമീപത്തെ കനാലിലേക്ക് തള്ളിയിട്ടുവെന്നും കാലുകൾ അകന്ന നിലയിൽ കനാലിൽ പതിച്ചതിനാൽ എഴുന്നേറ്റുനിൽക്കാൻ പോലും സാധിക്കുന്നില്ലന്നും ഷിബുവിന്റെ ഭാര്യ മാല പറഞ്ഞു. സംഭവത്തെക്കുറിച്ച് ഷിബുവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ: 'ഉച്ചയ്ക്ക് 12.30 ഓടെ ഭാര്യയുമായി ബൈക്കിൽ വീട്ടിലേയ്ക്കു വരികയായിരുന്
കോതമംഗലം: മുൻവൈരാഗ്യത്തിന്റെ പേരിൽ ജീപ്പ് വട്ടം വച്ച് തടഞ്ഞുനിർത്തി ബൈക്കിൽ വരികയായിരുന്ന തങ്ങളെ മർദ്ദിച്ചവശരാക്കിയെന്നും പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും ദമ്പതികളുടെ വെളിപ്പെടുത്തൽ.പുളിന്താനം പഴയംകോട്ടിൽ ഷിബു പൗലോസ് (38) ഭാര്യ മാലാഷിബു (35) എന്നിവർക്കാണ് മർദ്ദനമേറ്റത്.ശരീര ഭാഗങ്ങളിൽ സാരമായി പരിക്കേറ്റ ഇരുവരും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
ഷിബുവിന്റെ ശരിരത്തിന്റെ പലഭാഗത്തും ചതവും മുറിവുമേറ്റ നിലയിലാണ്.നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ടെന്നാണ് ഷിബു ആശുപത്രിയിൽ തന്നെ സന്ദർശിച്ച മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിട്ടുള്ളത്.ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച തന്നെ അക്രമിസംഘം സമീപത്തെ കനാലിലേക്ക് തള്ളിയിട്ടുവെന്നും കാലുകൾ അകന്ന നിലയിൽ കനാലിൽ പതിച്ചതിനാൽ എഴുന്നേറ്റുനിൽക്കാൻ പോലും സാധിക്കുന്നില്ലന്നും ഷിബുവിന്റെ ഭാര്യ മാല പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഷിബുവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:
'ഉച്ചയ്ക്ക് 12.30 ഓടെ ഭാര്യയുമായി ബൈക്കിൽ വീട്ടിലേയ്ക്കു വരികയായിരുന്നു. മാവുടി പുളിന്താനം ഭാഗത്തെത്തിയപ്പോൾ റോഡിന് കുറുകേ ജീപ്പ് നിർത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.ഒരു ബൈക്കിന് കഷ്ടി കടന്നുപോകാവുന്ന സ്ഥലമേ അവശേഷിച്ചിരുന്നുള്ളു.ഈ ഭാഗത്തുകൂടി ബൈക്ക് കടത്തിക്കൊണ്ടുപോകവേ പ്രദേശവാസിയായ ഷാൻ മുഹമ്മദ് ചവിട്ടി വീഴ്‌ത്തി.തുടർന്ന് ഇയാളുടെ പിതാവ് മുഹമ്മദ് ഹാജിയും ഡ്രൈവറും ചേർന്ന് തലങ്ങും വിലങ്ങും മർദ്ദിിച്ചു.പിടിവലിക്കിടിൽ ഭാര്യയെ തള്ളിയിടുന്നതും കണ്ടു.വേദനകൊണ്ട് നിലവിളിച്ച് അവളെ ആശൂപത്രിയിൽ എത്തിക്കാൻ വിളിച്ചുവരുത്തിയ ഓട്ടോറിക്ഷാക്കാരനെ ഇവർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.
വിവരമറിഞ്ഞ് പോത്താനിക്കാട് സ്‌റ്റേഷനിൽ നിന്നും പൊലീസെത്തിയാണ് ആശുപത്രിയിൽ ചികത്സതേടുന്നതിന് ഞങ്ങളെ സഹായിച്ചത്.ഷിബു വ്യക്തമാക്കി.തന്റെ മകളെ ശല്യം ചെയ്ത പ്രദേശവാസിയ്‌ക്കെതിരെ നേരത്തെ പൊലീസിൽ പരാതിപ്പെട്ടിരുന്നു.ഈ കേസിൽ ഏഴ് വർഷത്തേയ്ക്ക് ഇയാളെ കോടതി ശിക്ഷിക്കുകയും ചെയ്തു.ശിക്ഷിക്കപ്പെട്ടയാൾ തങ്ങളെ ആക്രമിച്ച ഷാന്മുഹമ്മദ് ഉൾപ്പെടെയുള്ളവർക്ക് വേണ്ടപ്പെട്ട ആളാണെന്നും അതിനാൽ ശിക്ഷാവിധി പുറത്തുവന്നതുമുതൽ ഇവർ തങ്ങളെ പലവിധത്തിൽ ദ്രോഹിക്കുകയാണെന്നും ഷിബു പറഞ്ഞു.
നിസ്സാര കാരണങ്ങൾക്കുവരെ പൊലീസിൽ കേസുകൊടുക്കുന്നതാണ് ഇവരുടെ രീതി.രണ്ടുവർഷം മുമ്പ് വീടാക്രമിച്ചിരുന്നു.പച്ചയ്ക്ക് കത്തിക്കുമെന്ന് പലവട്ടം ഭീണിപ്പെടുത്തിയിട്ടുണ്ട്.ഇവരുടെ ശല്യവും ഭീഷണിയും മൂലമുള്ള മാനസിക സമ്മർദ്ദത്തെത്തുടർന്ന് സഹികെട്ട് ഒരു ദിവസം ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ മുറിയുടെ കതക് തകർത്ത് പൊലീസുകാരാണ് രക്ഷപെടുത്തിയത്.പ്രദേശത്തെ ക്ലബ്ബിന്റെ ഭാരവാഹിയായതിനാൽ ഒരു കൂട്ടം ആളുകൾ ഷാൻ മുഹമ്മദിന്റെ ചൊൽപ്പടിയിലുണ്ടെന്നും ഇനിയും ഏതു നിമിഷവും ഇവർ തങ്ങളെ ആക്രമിച്ചേക്കാമെന്ന് ഭയപ്പെടുന്നുണ്ടെന്നും ദമ്പതികൾ വ്യക്തമാക്കി.
'എന്നെ അവർ കൊല്ലും.ഇന്നല്ലങ്കിൽ നാളെ ..ഇല്ലാതെ അവർ അടങ്ങില്ല..പൊലീസുകാർ ഒരുപാട് സഹായിക്കുന്നുണ്ട്. പക്ഷേ അവർക്കും പരിധിയുണ്ടല്ലോ..തേങ്ങലോടെ ഷിബു പറഞ്ഞു.ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ പേരിൽ പോത്താനിക്കാട് പൊലീസിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് ലഭ്യമായ വിവരം.ഷാന്മുഹമ്മദും ഷിബുവും പ്രതികളായ കേസുകളും ഇതിൽ ഉൾപ്പെടും.ഈ കേസുകളിൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ദമ്പതികളെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.'