- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് റെസ്റ്റോറന്റ് ഉടമയ്ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; തടയാൻ ശ്രമിച്ച തൊഴിലാളികളെയും മർദ്ദിച്ചു; 15 അംഗ സംഘം തല്ലിച്ചതച്ചത് മേൽമുറി കൊളായിയിൽ കഫേ കൊളായി റെസ്റ്റോറന്റിന്റെ ഉടമയെ
മലപ്പുറം: മലപ്പുറത്ത് മേൽമുറിയിലെ റെസ്റ്റോറന്റ് ഉടമയ്ക്ക് നേരെ അജ്ഞാത ഗുണ്ടാ സംഘത്തിന്റെ ആക്രമണം. മേൽമുറി കൊളായിയിൽ കഫേ കൊളായി റെസ്റ്റോറന്റിന്റെ ഉടമയായ ഷെഫീഖിനെയാണ് 15 ഓളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. മാരകായുധങ്ങളുമായി എത്തിയ സംഘം ഷെഫീഖിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് 15 പേരടങ്ങുന്ന സംഘം കഫേ കൊളായി റെസ്റ്റോറന്റിലെത്തി ഉടമയായ ഷെഫീഖിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. തടയാൻ ശ്രമിച്ച റെസ്റ്റോറന്റിലെ തൊഴിലാളികളെയും സംഘം മർദിച്ചു. ചൊവ്വാഴ്ച വാറങ്കോട് പെട്രോൾ പമ്പിൽ വച്ച് സംഘം പെട്രോൾ അടിക്കാൻ എത്തിയവരുമായി സംഘർഷമുണ്ടായിരുന്നു.
തുടർന്ന് സ്ഥലത്ത് ഗതാഗതകുരുക്കുണ്ടായതിനെ തുടർന്ന് ഷെഫീഖ് സംഭവത്തിൽ ഇടപെടുകയും ഇവരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘം റെസ്റ്റോറന്റിലെത്തി തന്നെ മർദിച്ചതെന്ന് ഷെഫീഖ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫീഖ് പറഞ്ഞു.