ആവശ്യമുള്ളവ

വെളിച്ചെണ്ണ - 2 ടീ.സ്പൂൺ

പച്ചമുളക്/കാന്താരി - 4

കൊച്ചുള്ളി- 10

ഉപ്പ്- പാകത്തിന്

പുളി-  1 ടീ.സ്പൂൺ(ആവശ്യമെങ്കിൽ)

നെല്ലിക്ക- 2, കുരുകളഞ്ഞ്

പാകം ചെയ്യുന്ന വിധം

നെല്ലിക്കയും കാന്താരിയും ഉപ്പിൽ ഇട്ടു വെച്ചിരുന്നു. കൊച്ചുള്ളിയും, നെല്ലിക്കയും, ഉപ്പും, കാന്താരിയും കൂടെ കരിയാപ്പിലയും ചേർത്ത് ഒരു മിക്സിയിൽ  ചതച്ചെടുക്കുക. അരക്കാൻ പാടില്ല. ഉപ്പിന്റെ അളവ് നോക്കിയിട്ട്,നിങ്ങളുടെ രുചി അനുസരിച്ച് വേണമെങ്കിൽ മാത്രം  പുളിചെർക്കുക. അവസാ‍നം  2 സ്പൂൺ വെളിച്ചെണ്ണയും ചേർത്തിളക്കുക. നെല്ലിക്ക ഉള്ളി ചമ്മന്തി  തയ്യാർ.

ഒരു കുറിപ്പ്:- രുചികരമായി ഈ ചമ്മന്തിക്ക്  കാന്താരി ഇല്ലെങ്കിൽ വറ്റൽമുളകും ചേർക്കാം. ഒരു വ്യത്യസ്തമാ‍യ രുചിക്കുവേണ്ടിയാണ് ഉപ്പിലിട്ടുവെച്ചിരുന്ന നെല്ലിക്കകൂടെ ചേർക്കുന്നത്. പിന്നെ എളുപ്പത്തിൽ  തയ്യാറാക്കാവുന്ന ഈ ചമ്മന്തി, കപ്പക്ക് മാത്രമല്ല, ഇഡ്ഡലി ദോശക്കും  കൂടെക്കൂട്ടിക്കഴിക്കാം.