- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തവണയും എസ്എസ്എൽസി ജയിക്കാത്തവരെ ആശ്വസിപ്പിച്ച് സംഗീത സംവിധായകൻ ഗോപീസുന്ദർ; തോറ്റ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ ഫോട്ടോ ഫേസ്ബുക്കിലിട്ടു
കൊച്ചി: എസ്എസ്എൽസി വിജയശതമാനം ഇത്തവണ സർവകാല റെക്കോർഡിൽ എത്തിയിട്ടുണ്ട്. എന്നിട്ടും വിജയത്തിലെത്താൻ സാധിക്കാത്ത ഒരു രണ്ട് ശതമാനത്തോളം വരുന്നവർ ഉണ്ട്. ഇവരെ ആശ്വസിപ്പിക്കാൻ ഒരാൾ രംഗത്തെത്തി. അതും എസ്എസ്എൽസിയിൽ തോറ്റ് തൊപ്പിയിട്ടി സർട്ടിഫിക്കറ്റുമായി. സംഗീത സംവിധായകൻ ഗോപീസുന്ദറായിരുന്നു തന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഫേസ്ബ
കൊച്ചി: എസ്എസ്എൽസി വിജയശതമാനം ഇത്തവണ സർവകാല റെക്കോർഡിൽ എത്തിയിട്ടുണ്ട്. എന്നിട്ടും വിജയത്തിലെത്താൻ സാധിക്കാത്ത ഒരു രണ്ട് ശതമാനത്തോളം വരുന്നവർ ഉണ്ട്. ഇവരെ ആശ്വസിപ്പിക്കാൻ ഒരാൾ രംഗത്തെത്തി. അതും എസ്എസ്എൽസിയിൽ തോറ്റ് തൊപ്പിയിട്ടി സർട്ടിഫിക്കറ്റുമായി. സംഗീത സംവിധായകൻ ഗോപീസുന്ദറായിരുന്നു തന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.
എസ്എസ്എൽസിയിൽ തോറ്റെന്നു കരുതി ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഗോപീസുന്ദർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നത്. തന്റെ ജീവിതത്തിലെ മുന്നോട്ടുള്ള പോക്കിന് പ്രേരണയായത് ഈ തോൽവിയാണെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതതത്തിലെ വഴിത്തിരിവ് ഇതാണെന്നും ഗോപീസുന്ദർ പറയുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും മുന്നോട്ട് കുതിക്കാനും അദ്ദേഹം എസ്എസ്എൽസി തോറ്റ വിദ്യാർത്ഥികളോടായി പറഞ്ഞു.
അതേസമയം നിരവധി പേർ ഗോപീസുന്ദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റ് രേഖപ്പെടുത്തി. എസ്എസ്എൽസി തോറ്റെങ്കിലും സംഗീത മോഷണത്തിൽ ഡിപ്ലോമയും മാസ്റ്റർ ഡിഗ്രിയും തേടിയല്ലോ എന്നായിരുന്നു ചിലരുകെ കമന്റ്. 'ചേട്ടന് നന്നായി കോപ്പി അടിക്കാൻ അറിയാവുന്നതല്ലേ, എന്നാലും തോറ്റു അല്ലേ എന്നായിരുന്നു മറ്റൊരാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിന് മറുപടി കൊടുക്കാനും ഗോപീസുന്ദർ തയ്യാറായി. അന്ന് തനിക്ക് കോപ്പിയടി അത്രയ്ക്ക് വശമില്ലെന്നായിരുന്നു ഗോപീസുന്ദറിന്റെ മറുപടി പോസ്റ്റ്.