- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സദാചാരരേ, നിങ്ങൾ മാറി നിൽക്കൂ'; പ്രണയ വിഡിയോയുമായി ഗോപി സുന്ദറും അമൃതയും; വീഡിയോ പങ്കുവെച്ചത് നിങ്ങളുടെ ചിന്തകളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ലെന്ന കുറിപ്പോടെ
പ്രണയം തുറന്നു പറഞ്ഞതു മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരജോഡികളാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇരുവരും ആദ്യമായി ഒന്നിച്ച് സിംഗിൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ചെറുവിഡിയോ പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദർ സന്തോഷം പങ്കുവച്ചത്.
പ്രണയം നിറഞ്ഞു നിൽക്കുന്നതാണ് വിഡിയോ. ഗാനം വൈകാതെ പുറത്തെത്തുമെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ സദാചാരവാദികളോട് അകലം പാലിക്കാനും കുറിപ്പിൽ പറയുന്നു. ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ സിംഗിൾ ഉടൻ വരുന്നു. ഞങ്ങളുടെ വെൽവ വിഷേഴ്‌സിന്റെ സ്‌നേഹവും പിന്തുണയും ആവശ്യവുമാണ്. എല്ലാ ബഹുമാനത്തോടും കൂടി എന്റെ സദാചാരരെ, നിങ്ങൾ മാറി നിൽക്കൂ. നിങ്ങളുടെ ചിന്തകളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല ഇത്. തീർച്ചയായും ഇത് നിങ്ങൾക്കുള്ളതല്ല. ഒരിക്കൽ കൂടി നന്ദി. ലെറ്റ്‌സ് ചിൽ.- ഗോപി സുന്ദർ കുറിച്ചു.
അമൃതയെ ചേർത്തു പിടിച്ചുകൊണ്ടു നിൽക്കുന്ന സെൽഫി പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദർ പ്രണയവാർത്ത പുറത്തുവിട്ടത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. നേരത്തെ ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദർ. തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് ഗോപി സുന്ദറും അമൃതയും ഇരയായിരുന്നു.