- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികൾ കുരയ്ക്കും; പുലികൾ അത് ശ്രദ്ധിക്കാറില്ല; കസബ നിർമ്മാതാവിന് ഗോപി സുന്ദറിന്റെ മറുപടി
പുലിമുരുകനെ ട്രോൾ ചെയ്യുന്ന വീഡിയോ ഷെയർ ചെയ്ത് മമ്മൂട്ടി ചിത്രമായ കസബയുടെ നിർമ്മാതാവും ഗുഡ് വിൽ എന്റർടെയിന്മെന്റ് എന്ന നിർമ്മാണക്കമ്പനിയുടെ ഉടമയുമായ ജോബി ജോർജിന് മറുപടിയുമായി ഗോപി സുന്ദർ. കുറേ കുറേ തള്ളും അതിലേറെ കോപ്പിയടിയും ചേർന്നാൽ ഒരു ലാൽ മുവീ ആയി എന്ന അടിക്കുറിപ്പോടെയായിരുന്നു ജോബി ജോർജ് പുലിമുരുകനെ വിമർശിച്ചത്. പുലിമുരുകനിലെ തീം സോംഗായ മുരുകാ മുരുകാ പുലിമുരുകാ എന്ന ഗാനം ഉഡുരാജമുഖി എന്ന തുടങ്ങുന്ന ഭക്തിഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് വീഡിയോയിൽ ആരോപിച്ചത്. ആൻഡ് റോൾ എന്ന ചിത്രത്തിൽ സംഗീത സംവിധായകനായ മോഹൻലാൽ മറ്റൊരു ഗാനം അനുകരിച്ച് പാട്ടുണ്ടാക്കുകയും നായികയായ ലക്ഷ്മി റായിയെ പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രംഗമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. മോഹൻലാലിനെ ട്രോൾ ചെയ്ത് മമ്മൂട്ടി ചിത്രത്തിന്റെ നിർമ്മാതാവ് രംഗത്തെത്തിയത് ലാൽ ആരാധകരെ പ്രകോപിതരാക്കിയിരുന്നു. പോസ്റ്റിനു താഴെ ലാൽ ആരാധകർ പൊങ്കാലയുമായി എത്തിയിരുന്നു. പട്ടികൾ കുരയക്കും, പുലികൾ അത് ശ്രദ്ധിക്കാറില്ലെന്നാണ് പുലിമുരുകന്റെ സം
പുലിമുരുകനെ ട്രോൾ ചെയ്യുന്ന വീഡിയോ ഷെയർ ചെയ്ത് മമ്മൂട്ടി ചിത്രമായ കസബയുടെ നിർമ്മാതാവും ഗുഡ് വിൽ എന്റർടെയിന്മെന്റ് എന്ന നിർമ്മാണക്കമ്പനിയുടെ ഉടമയുമായ ജോബി ജോർജിന് മറുപടിയുമായി ഗോപി സുന്ദർ. കുറേ കുറേ തള്ളും അതിലേറെ കോപ്പിയടിയും ചേർന്നാൽ ഒരു ലാൽ മുവീ ആയി എന്ന അടിക്കുറിപ്പോടെയായിരുന്നു ജോബി ജോർജ് പുലിമുരുകനെ വിമർശിച്ചത്.
പുലിമുരുകനിലെ തീം സോംഗായ മുരുകാ മുരുകാ പുലിമുരുകാ എന്ന ഗാനം ഉഡുരാജമുഖി എന്ന തുടങ്ങുന്ന ഭക്തിഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് വീഡിയോയിൽ ആരോപിച്ചത്. ആൻഡ് റോൾ എന്ന ചിത്രത്തിൽ സംഗീത സംവിധായകനായ മോഹൻലാൽ മറ്റൊരു ഗാനം അനുകരിച്ച് പാട്ടുണ്ടാക്കുകയും നായികയായ ലക്ഷ്മി റായിയെ പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രംഗമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.
മോഹൻലാലിനെ ട്രോൾ ചെയ്ത് മമ്മൂട്ടി ചിത്രത്തിന്റെ നിർമ്മാതാവ് രംഗത്തെത്തിയത് ലാൽ ആരാധകരെ പ്രകോപിതരാക്കിയിരുന്നു. പോസ്റ്റിനു താഴെ ലാൽ ആരാധകർ പൊങ്കാലയുമായി എത്തിയിരുന്നു. പട്ടികൾ കുരയക്കും, പുലികൾ അത് ശ്രദ്ധിക്കാറില്ലെന്നാണ് പുലിമുരുകന്റെ സംഗീത സംവിധായകൻ കൂടിയായ ഗോപി സുന്ദർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ദീപാവലി ആശംസ നേരുന്ന പോസ്റ്റിലാണ് ട്രോൾ പോസ്റ്റിന് ചുട്ട മറുപടിയുമായി ഗോപസുന്ദർ എത്തിയത്.
ആരോപണത്തിനു വിധേയനായ ഗോപി സുന്ദർ തന്നെ പ്രതികരണവുമായി രംഗത്തെത്തിയത് ആരാധക യുദ്ധത്തിന് പുതിയ മാനം പകർന്നിട്ടുണ്ട്. നിരവധി ആളുകൾ പോസ്റ്റ് ഷെയർ ചെയ്യുകയും പിന്തുണയുമായി എത്തുകയും ചെയ്തിട്ടുണ്ട്.