കൊച്ചി: പണ്ടൊക്കെ പത്രങ്ങൾക്ക് എന്തുമാകാമായിരുന്നു. അവർ കാണിക്കുന്ന തോന്ന്യാസങ്ങളൊക്കെ ചോദ്യം ചെയ്യാൻ പോലും ആർക്കും ആകുമായിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയ ശക്തമായതോടെ മാദ്ധ്യമ മുതലാളിമാരും പത്രപ്രവർത്തകരും സംസാരിക്കുന്നതു പോലും ശ്രദ്ധയോടെ വേണമെന്ന സ്ഥിതിയിലാണ്.

ഏതു കോളും റെക്കോർഡു ചെയ്യപ്പെടും, അതു പിന്നീടു വൈറലാകും എന്നതാണു പ്രധാന തലവേദന. എന്നു മാത്രമല്ല, സോഷ്യൽ മീഡിയ ക്യാമ്പയിൻ ശക്തമായാൽ പത്രത്തിന്റെ കോപ്പി പോലും കുറയും എന്ന പാഠവും മാതൃഭൂമി ഈയിടെ പഠിച്ചു.

ഇപ്പോഴിതാ വി എസ് അച്യുതാനന്ദനും പിണറായി വിജയനുമൊക്കെ മുഖ്യകഥാപാത്രമായി വരച്ച കാർട്ടൂണും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. അച്യുതാനന്ദനെ ഗണപതിയോട് ഉപമിച്ച് ഗോപീകൃഷ്ണൻ കഴിഞ്ഞ ദിവസം മാതൃഭൂമിയിൽ വരച്ച കാർട്ടുണിനെതിരെ പ്രതികരിച്ച യുവാവിന്റെ ഓഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പറന്നുനടക്കുന്നത്.

കേരളത്തിലെ പ്രമുഖ മരുന്ന് കമ്പനിയുടെ കേരളം ഹെഡ് ആണെന്നു സ്വയം പരിചയപ്പെടുത്തുന്ന യുവാവ് നബിയെ നിന്ദിച്ചു മാപ്പു പറഞ്ഞ പത്ര മുതലാളി എന്തുകൊണ്ട്
ശ്രീരാമനെയും ഗണപതിയെയും പോലുള്ള ഹിന്ദു ദിവങ്ങളെ മാത്രം അപമാനിക്കുന്നു എന്ന് ചോദിക്കുന്നു. താൻ ഉദേശിച്ചത് ഗണപതിയെ അല്ലെന്നും ആനയുടെ തലയുള്ള അച്യുതാനന്ദൻ ആണെന്നും കാർട്ടൂണിസ്റ്റ ഗോപീകൃഷ്ണൻ മറുപടി നൽകി. എന്നാൽ മറ്റു മതങ്ങളെപ്പറ്റി പറഞ്ഞാൽ പേടിച്ചു ഷഡ്ഡിയിൽ മൂത്രമൊഴിക്കുന്ന എംഡിയെ കുറിച്ചും വിളിച്ച ആൾ ചോദിക്കുന്നുണ്ട്.

മുൻപ് പ്രവാചകനെ കുറിച്ചുള്ള പരാമർശത്തിന് എതിരായി വിളിച്ച ആളോട് കാലുപിടിച്ചു മാപ്പു പറയുന്ന സമീപനവും, എന്നാൽ ശ്രീരാമനെ അപമാനിച്ചപ്പോൾ അത്
ഞങ്ങളുടെ ഇഷ്ടമാണെന്നും പറയുന്ന മാതൃഭൂമിക്ക് അധികനാൾ ഇല്ല എന്ന് ഓർമ്മപ്പെടുത്തിയാണ് യുവാവ് ഗോപികൃഷ്ണനുമായുള്ള ഫോൺ സംഭാഷണം നിർത്തുന്നത്.