- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഗോപിയോ ഷിക്കാഗോ നേപ്പാൾ ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നു
ഷിക്കാഗോ: നേപ്പാളിലെ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കാൻ വേണ്ടി ഗോപിയോ ഷിക്കാഗോ ഫണ്ട് സ്വരൂപിക്കുന്നു. ഏതാണ്ട് ആറായിരത്തിലധികം പേർ മരിക്കുകയും, നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയുമാണ്. പതിനായിരങ്ങൾ ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ അലയുന്നു. അത്യന്തം ഹൃദയഭേദകമായ ഈ സ്ഥിതിയിൽ ഇ
ഷിക്കാഗോ: നേപ്പാളിലെ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കാൻ വേണ്ടി ഗോപിയോ ഷിക്കാഗോ ഫണ്ട് സ്വരൂപിക്കുന്നു. ഏതാണ്ട് ആറായിരത്തിലധികം പേർ മരിക്കുകയും, നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയുമാണ്. പതിനായിരങ്ങൾ ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ അലയുന്നു. അത്യന്തം ഹൃദയഭേദകമായ ഈ സ്ഥിതിയിൽ ഇവരെ സഹായിക്കാൻ ഷിക്കാഗോയിലുള്ള നേപ്പാൾ ചാരിറ്റി സൊസൈറ്റിയുമായി ചേർന്നാണ് ഗോപിയോ ഷിക്കാഗോ ഈ ഫണ്ട് സ്വരൂപിക്കുന്നത്.
ലഭിക്കുന്ന മുഴുവൻ തുകയും നേപ്പാൾ ചാരിറ്റി സൊസൈറ്റിക്ക് കൈമാറുന്നതാണ്. ഈ ഫണ്ടുശേഖരണത്തിൽ സഹായിക്കാൻ താത്പര്യമുള്ളവർ www.gopiochicago.org -ലോ ഗ്ലാഡ്‌സൺ വർഗീസ് (847 561 8402), gladsonvarghese@sbcglobal.comþലോ, ജോ നെടുങ്ങോട്ടിൽ 630 261 5491 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.
Next Story



