- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവിഷ്‌കാര സ്വാതന്ത്ര്യ ഘോഷയാത്ര ഇന്ന്; ബംഗാളി നാടകകലാകാരൻ പ്രഭീർ ഗുഹയും നാടകസംഘവും വിശിഷ്ടാതിഥികൾ
തൃശൂർ: കലാ, സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നവംബർ 25ന് (ഇന്ന്) ആലപ്പാട് നിന്നും തൃപ്രയാറിലേക്ക് നടത്തുന്ന ആവിഷ്‌കാര സ്വാതന്ത്ര്യ ഘോഷയാത്രയിൽ സാംസ്‌കാരികമേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആലപ്പാട് നടക്കുന്ന ഉദ്ഘാടനപരിപാടിയിൽ ബംഗാളിൽനിന്നുള്ള പ്രമുഖ നാടകകലാകാരൻ പ്രഭീർ ഗുഹയും സംഘവും വിശിഷ്ടാതിഥികളാകും. ഏകദേശം 10 കിലോ മീറ്റർ വരുന്ന സർഗാത്മക ഘോഷയാത്രയിൽ വിവിധ കേന്ദ്രങ്ങളിലായി സംഗീതാവിഷ്‌കാരം, നാടകാവതരണം, വാദ്യമേളങ്ങൾ തുടങ്ങിയ പരിപാടികൾ ഉണ്ടാകും. ചന്ദ്രൻ നന്മയുടെ നേതൃത്വത്തിലുള്ള വാദ്യസംഘം യാത്രയ്ക്ക് അകമ്പടിയാകും. ചാഴൂർ, പെരിങ്ങോട്ടുകര, ചെമ്മാപ്പിള്ളി, കിഴക്കേ നട എന്നിവിടങ്ങളിൽ സ്വീകരണമുണ്ടാകും. ഇവിടങ്ങളിൽ രംഗാവിഷ്‌കാരങ്ങളുണ്ടാകും. ചാഴൂരിൽ ചിത്രംവരയും പ്രദർശനവുമായിട്ടാകും യാത്രയെ സ്വീകരിക്കുക. കിഴക്കേ നടയിൽ കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 6.30ന് തൃപ്രയാർ എസ്.എൻ.ഡി.പി. സ്‌കൂളിൽ യാത്ര സമാപിക്കും. സമാപനയോഗത്തോടനുബന്ധിച്ചു ഗിന്നസ് ജേതാവ് മുരളി നാരായണന്റെ പുല്ലാങ്
തൃശൂർ: കലാ, സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നവംബർ 25ന് (ഇന്ന്) ആലപ്പാട് നിന്നും തൃപ്രയാറിലേക്ക് നടത്തുന്ന ആവിഷ്‌കാര സ്വാതന്ത്ര്യ ഘോഷയാത്രയിൽ സാംസ്‌കാരികമേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആലപ്പാട് നടക്കുന്ന ഉദ്ഘാടനപരിപാടിയിൽ ബംഗാളിൽനിന്നുള്ള പ്രമുഖ നാടകകലാകാരൻ പ്രഭീർ ഗുഹയും സംഘവും വിശിഷ്ടാതിഥികളാകും. ഏകദേശം 10 കിലോ മീറ്റർ വരുന്ന സർഗാത്മക ഘോഷയാത്രയിൽ വിവിധ കേന്ദ്രങ്ങളിലായി സംഗീതാവിഷ്‌കാരം, നാടകാവതരണം, വാദ്യമേളങ്ങൾ തുടങ്ങിയ പരിപാടികൾ ഉണ്ടാകും. ചന്ദ്രൻ നന്മയുടെ നേതൃത്വത്തിലുള്ള വാദ്യസംഘം യാത്രയ്ക്ക് അകമ്പടിയാകും.
ചാഴൂർ, പെരിങ്ങോട്ടുകര, ചെമ്മാപ്പിള്ളി, കിഴക്കേ നട എന്നിവിടങ്ങളിൽ സ്വീകരണമുണ്ടാകും. ഇവിടങ്ങളിൽ രംഗാവിഷ്‌കാരങ്ങളുണ്ടാകും. ചാഴൂരിൽ ചിത്രംവരയും പ്രദർശനവുമായിട്ടാകും യാത്രയെ സ്വീകരിക്കുക. കിഴക്കേ നടയിൽ കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 6.30ന് തൃപ്രയാർ എസ്.എൻ.ഡി.പി. സ്‌കൂളിൽ യാത്ര സമാപിക്കും.
സമാപനയോഗത്തോടനുബന്ധിച്ചു ഗിന്നസ് ജേതാവ് മുരളി നാരായണന്റെ പുല്ലാങ്കുഴൽ കച്ചേരിയും നാടക് അടക്കമുള്ള സംഘങ്ങളുടെ രംഗാവിഷ്‌കാരവും ഉണ്ടാകും. ജോസ് പി. റാഫേൽ, സി.ആർ. രാജൻ, ഗോപി എന്നിവർ നാടകങ്ങൾ അവതരിപ്പിക്കും.
ചലച്ചിത്ര, നാടകമേഖലയിലെ പ്രമുഖരായ പ്രിയനന്ദനൻ, ചന്ദ്രദാസൻ, എം.ജി. ശശി, സുരേഷ് നാരായണൻ, ശശിധരൻ നടുവിൽ, ചാക്കോ ഡി. അന്തിക്കാട്, പോൺസൺ താണിക്കൽ, ഡോ. കെ. ഗോപിനാഥൻ, ടി.വി. ബാലകൃഷ്ണൻ, എം. വിനോദ്, ജോസ് പി. റാഫേൽ, സി.ആർ. രാജൻ, കെ.ബി. ഹരി, വി.ഡി. പ്രേംപ്രസാദ്, സജീവ് ചിറാക്കോലി, ആർടിസ്റ്റുകളായ ശാന്തൻ, ആന്റോ ജോർജ്, പി.ജി. ജയശ്രീ, സ്വരൂപ് തോട്ടങ്കര, ശരത്, സാംസ്‌കാരിക മേഖലയിലെ ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, സി. രാവുണ്ണി, സലിംരാജ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സലിം ചേനം, ഇ.ഡി. ഡേവിസ്, ഡോ. ഡി. ഷീല, രേണു രാമനാഥ്, കെ. ദിവ്യ, അഡ്വ. കെ.ഡി. ഉഷ, ഹസീന സൂര്യകാന്തി, ഇ.ബി. ഉണ്ണികൃഷ്ണൻ, ഡോ. എം.എൻ. വിനയകുമാർ, സലിം ദിവാകരൻ, രാജേഷ് അപ്പാട്ട്, സിദ്ധാർഥൻ പട്ടേപ്പാടം, എ.എം. സുബ്രഹ്മണ്യൻ, കെ.എം. മഹിപാൽ, സ്‌കറിയ മാത്യു, ഐ. ഗോപിനാഥ്, പി.കെ. കിട്ടൻ, പി.സി. മോഹനൻ, പി.എൻ. സുരൻ, സന്തോഷ് തലാപ്പിള്ളി തുടങ്ങി ഒട്ടേറെ പേർ ഘോഷയാത്രയിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കും.
ഘോഷയാത്രയുടെ ഭാഗമായി ആലപ്പാട് സെന്ററിൽ 12 വയസുകാരനായ ആദിത്യ കാട്ടൂക്കാരന്റെ ഫോട്ടോകളുടെ പ്രദർശനം തുടങ്ങി. ആലപ്പാട് സംഘാടകസമിതി ചെയർമാൻ കെ.വി. ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു. കൺവീനർ ഇ.പി. കാർത്തികേയൻ, ട്രഷറർ സുധാകരൻ പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു. പ്രദർശനം ഇന്നു വൈകിട്ട് സമാപിക്കും.