- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞു ദിവ്യ ഉണ്ണി; പ്രവാസി മലയാളി ഡോക്ടറുമായുള്ള വിവാഹബന്ധം തകരാൻ കാരണം നൃത്ത വിദ്യാലയ നടത്തിപ്പെന്നു റിപ്പോർട്ടുകൾ
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ വിവാഹബന്ധത്തിന്റെ തകർച്ചയാണ് ഇപ്പോൾ ഗോസിപ്പു കോളങ്ങളിൽ ചർച്ചാവിഷയം. ദിവ്യയുടെ നൃത്തവിദ്യാലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹബന്ധം തകരാൻ കാരണമെന്ന നിലയിലാണ് വിവിധ മാദ്ധ്യമങ്ങളിലെ കോളങ്ങൾ എഴുതുന്നത്. ദിവ്യാ ഉണ്ണിക്ക് അമേരിക്കയിൽ മൂന്നിടങ്ങളിൽ നൃത്ത വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. മൂന്നിടത്തും വൻ തിരക്കായിരുന്നു. ഭർത്താവ് ഔദ്യോഗിക രംഗത്ത് തിരക്കുള്ള ആളായിരുന്നു. അതിനാൽ കുട്ടികളുടെ കാര്യം നോക്കാനും മറ്റുമായി കൂടുതൽ സമയം കിട്ടുന്നതിന് ഡാൻസ് സ്‌കൂളുകൾ നിർത്തലാക്കാൻ ഭർത്താവ് ഡോ. സുധീർ ശേഖർ ദിവ്യയോട് ആവശ്യപ്പെട്ടുവെന്നാണു റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ദിവ്യ എതിർപ്പ് അറിയിച്ചു. സുധീറും വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതോടെ തർക്കം മൂർച്ഛിച്ചു. ഇതു ദാമ്പത്യത്തിലും വിള്ളലുകൾ വീഴ്‌ത്തുകയായിരുന്നു. ഒത്തുപോകാനാകില്ലെന്ന് ഉറപ്പായതോടെ ദിവ്യ മക്കളെയുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണു ഗോസിപ്പു കോളങ്ങൾ എഴുതുന്നത്. ഒരു മാദ്ധ്യമത്തിനു നൽകിയ അഭ
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ വിവാഹബന്ധത്തിന്റെ തകർച്ചയാണ് ഇപ്പോൾ ഗോസിപ്പു കോളങ്ങളിൽ ചർച്ചാവിഷയം. ദിവ്യയുടെ നൃത്തവിദ്യാലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹബന്ധം തകരാൻ കാരണമെന്ന നിലയിലാണ് വിവിധ മാദ്ധ്യമങ്ങളിലെ കോളങ്ങൾ എഴുതുന്നത്.
ദിവ്യാ ഉണ്ണിക്ക് അമേരിക്കയിൽ മൂന്നിടങ്ങളിൽ നൃത്ത വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. മൂന്നിടത്തും വൻ തിരക്കായിരുന്നു. ഭർത്താവ് ഔദ്യോഗിക രംഗത്ത് തിരക്കുള്ള ആളായിരുന്നു.
അതിനാൽ കുട്ടികളുടെ കാര്യം നോക്കാനും മറ്റുമായി കൂടുതൽ സമയം കിട്ടുന്നതിന് ഡാൻസ് സ്‌കൂളുകൾ നിർത്തലാക്കാൻ ഭർത്താവ് ഡോ. സുധീർ ശേഖർ ദിവ്യയോട് ആവശ്യപ്പെട്ടുവെന്നാണു റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ ദിവ്യ എതിർപ്പ് അറിയിച്ചു. സുധീറും വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതോടെ തർക്കം മൂർച്ഛിച്ചു. ഇതു ദാമ്പത്യത്തിലും വിള്ളലുകൾ വീഴ്‌ത്തുകയായിരുന്നു. ഒത്തുപോകാനാകില്ലെന്ന് ഉറപ്പായതോടെ ദിവ്യ മക്കളെയുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണു ഗോസിപ്പു കോളങ്ങൾ എഴുതുന്നത്.
ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇനിയുള്ള ജീവിതം മക്കൾക്ക് വേണ്ടിയെന്ന ദിവ്യയുടെ പ്രഖ്യാപനമാണ് ദാമ്പത്യ തകർച്ച പുറംലോകത്തെത്തിച്ചത്. നാട്ടിൽ മടങ്ങിയെത്തിയ ദിവ്യ ഇനി ടെലിവിഷൻ ഷോകളിലും സിനിമകളിലും സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.