ടി ഭാവനയുടെ വിവാഹവാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോനുമായി ഭാവനയുടെ വിവാഹം ഉറപ്പിച്ചു എന്ന വാർത്ത നവമാദ്ധ്യമങ്ങളിൽ സജീവമായി പ്രചരിച്ചിരുന്നു. ഇരുവരും നായികാനായകന്മാരായി ആംഗ്രി ബേർഡ്‌സ് എന്ന ചിത്രം കൂടി പുറത്തുവന്നതോടെ ഗോസിപ്പുകൾക്ക് ശക്തി കൂടി. എന്നാൽ അനൂപ് മേനോന്റെ വിവാഹം നിശ്ചയിച്ചതായി നടൻ തന്നെ ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് ഇട്ടതോടെ ഭാവന തൽക്കാലം രക്ഷപ്പെട്ടു.

എന്നാലിതാ ഭാവനയെ വീണ്ടും വിവാഹം കഴിപ്പിക്കുകയാണ് സൈബർ ലോകം. ഇത്തവണ വരന്റെ സ്ഥാനത്ത് കന്നഡ സിനിമാ നിർമ്മാതാവാണ്. ഭാവന നായികയായ കന്നഡ ചിത്രം റോമിയോയുടെ നിർമ്മാതാക്കളിൽ ഒരാളായ നവീനാണ് ഭാവനയെ വിവാഹം കഴിക്കുക എന്നാണ് പുതിയ വാർത്തകൾ. സംഭവം സൈബർ ലോകത്ത് സജീവ ചർച്ചയാണിപ്പോൾ.

അടുത്തവർഷം ഭാവനയുടെയും നവീന്റെയും വിവാഹം നടക്കുമെന്നാണ് റിപ്പോർ്ട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യങ്ങളൊന്നും ഭാവനയോ നവീനോ സ്ഥിരീകരിച്ചിട്ടില്ല. അടുത്ത വർഷം വിവാഹം നടക്കുകയാണെങ്കിൽ പ്രിയ ലൊക്കേഷനായ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന 'സ്വപ്‌നത്തേക്കാൾ സുന്ദരം' എന്ന ചിത്രമാകും ഭാവനയുടെ അവസാനസിനിമ.

ഇഷ്ട ലൊക്കേഷൻ തിരുവനന്തപുരം ആണെങ്കിലും ഭാവനയുടെ ഒരു സിനിമ പോലും ഇവിടെ ചിത്രീകരിച്ചിട്ടില്ല. ഏക അപവാദം 'സ്വപ്‌നക്കൂട്' എന്ന ചിത്രമാണ്. എന്നാൽ, ചിത്രത്തിലെ ഗാനത്തിലെ ഒരു രംഗം മാത്രമാണ് കോവളം കടപ്പുറത്ത് ചിത്രീകരിച്ചത്. എന്നാൽ 'സ്വപ്‌നത്തേക്കാൾ സുന്ദര'ത്തിന്റെ ഏറിയ പങ്കും ചിത്രീകരിക്കുക തിരുവനന്തപുരത്താണ്. തൊടുപുഴയിലും ബംഗളൂരുവിലുമായി ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കും. തമിഴ് നടൻ ശ്രീകാന്താണ് ചിത്രത്തിലെ നായകൻ.