- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2014ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച ഗോട്സേ ഇക്കുറി കളത്തിലില്ല; ദൈവത്തിന്റെ സ്പർശമുള്ള കാലുകളുടെ ഉടമയെന്ന് ജർമ്മൻ ആരാധകർ വാഴ്ത്തിയ യുവതാരത്തിനെ ഒഴിവാക്കി ടീം പ്രഖ്യാപനം; മെസ്സിയുടെ ടീമിന്റെ മനസ്സുതകർത്ത പ്രതിഭയെ കയ്യൊഴിഞ്ഞത് പരിക്കുമൂലമെന്ന് ജർമ്മനി
ബർലിൻ: കഴിഞ്ഞതവണത്തെ ലോകകപ്പിൽ മുത്തമിടാൻ ജർമനിക്ക് അവസരമൊരുക്കിയ കാൽപാദങ്ങൾ ഇക്കുറി ടീമിൽ വേണ്ടെന്ന് വച്ച് ജർമനി. ഈ വർഷത്തെ ലോകകപ്പിനുള്ള ടീമിൽ നിന്ന് ദൈവ സ്പർശമുള്ള കാലുകളുടെ ഉടമയെന്ന ആരാധകർ വിശ്വസിക്കുന്ന മാരിയോ ഗോട്‌സെ എന്ന താരത്തെ ജർമ്മനി ഒഴിവാക്കി. 2014 ലോകകപ്പ് ഫൈനൽ ഗോൾരഹിത സമനിലയിലേക്ക് നീങ്ങിയ വേള ഒരുപക്ഷേ, എല്ലാ ഫുട്ബാൾ ആരാധകരും ഓർക്കുന്നുണ്ടാവും. അങ്ങനെ കളി തീരുമെന്ന ഘട്ടം വന്നപ്പോഴാണ് എക്‌സ്ട്രാ ടൈമിൽ അർജന്റീനയുടെ നെഞ്ചുപിളർന്ന ആ ഗോൾ പിറന്നത്. മത്സരം സമനിലയിൽ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനില്‌ക്കെയായിരുന്നു ഗോട്‌സെയുടെ അത്ഭുത പ്രകടനം. ഇതോടെ ദൈവത്തിന്റെ സ്പർശമുള്ള മാന്ത്രികനായി ഗോട്‌സെയെ വാഴ്‌ത്തി ജർമ്മൻ ജനത. പകരക്കാരനായി ഇറങ്ങി രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്ത ഒരേയൊരു താരമായി ഗോട്‌സെ അങ്ങനെ. പക്ഷേ, ഈ യുവാവിന് അവസരം നൽകാതെ പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ജർമ്മനി. റഷ്യൻ ലോകകപ്പിന് ഗോട്‌സെ ഇല്ലെന്ന പ്രഖ്യാപനം വലിയ ചലനമാണ് ജർമ്മനിയിൽ മാത്രമല്ല, ലോകമെങ്ങാനുമുള്ള ഫുട്
ബർലിൻ: കഴിഞ്ഞതവണത്തെ ലോകകപ്പിൽ മുത്തമിടാൻ ജർമനിക്ക് അവസരമൊരുക്കിയ കാൽപാദങ്ങൾ ഇക്കുറി ടീമിൽ വേണ്ടെന്ന് വച്ച് ജർമനി. ഈ വർഷത്തെ ലോകകപ്പിനുള്ള ടീമിൽ നിന്ന് ദൈവ സ്പർശമുള്ള കാലുകളുടെ ഉടമയെന്ന ആരാധകർ വിശ്വസിക്കുന്ന മാരിയോ ഗോട്‌സെ എന്ന താരത്തെ ജർമ്മനി ഒഴിവാക്കി.
2014 ലോകകപ്പ് ഫൈനൽ ഗോൾരഹിത സമനിലയിലേക്ക് നീങ്ങിയ വേള ഒരുപക്ഷേ, എല്ലാ ഫുട്ബാൾ ആരാധകരും ഓർക്കുന്നുണ്ടാവും. അങ്ങനെ കളി തീരുമെന്ന ഘട്ടം വന്നപ്പോഴാണ് എക്‌സ്ട്രാ ടൈമിൽ അർജന്റീനയുടെ നെഞ്ചുപിളർന്ന ആ ഗോൾ പിറന്നത്. മത്സരം സമനിലയിൽ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനില്‌ക്കെയായിരുന്നു ഗോട്‌സെയുടെ അത്ഭുത പ്രകടനം.
ഇതോടെ ദൈവത്തിന്റെ സ്പർശമുള്ള മാന്ത്രികനായി ഗോട്‌സെയെ വാഴ്‌ത്തി ജർമ്മൻ ജനത. പകരക്കാരനായി ഇറങ്ങി രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്ത ഒരേയൊരു താരമായി ഗോട്‌സെ അങ്ങനെ. പക്ഷേ, ഈ യുവാവിന് അവസരം നൽകാതെ പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ജർമ്മനി. റഷ്യൻ ലോകകപ്പിന് ഗോട്‌സെ ഇല്ലെന്ന പ്രഖ്യാപനം വലിയ ചലനമാണ് ജർമ്മനിയിൽ മാത്രമല്ല, ലോകമെങ്ങാനുമുള്ള ഫുട്ബാൾ ആരാധകരിൽ സൃഷ്ടിച്ചിട്ടുള്ളത്.
മെസ്സി നയിച്ച ടീമിനെ തകർത്തുകൊണ്ടായിരുന്നു കഴിഞ്ഞ ഫൈനലിലെ ഗോട്‌സെയുടെ ഗോൾ. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 113-ാം മിനിറ്റിലായിരുന്നു ഇത്തരമൊരു ഗോൾ പിറന്നത്. ബോക്‌സിന്റെ ഇടതു വശത്തുനിന്ന് ആന്ദ്രേ ഷുർലേയുടെ ക്രോസ് ബോക്‌സിലേക്ക് പന്ത് പറന്നിറങ്ങുന്നു. നെഞ്ചിലേക്ക് ഏറ്റുവാങ്ങിയ പന്ത് നിലത്തെത്തുമുമ്പ് കരുത്തുപകർന്ന ഞെട്ടിക്കും ഷോട്ട്.
ഗോളി അമ്പരന്നു നിൽക്കെ നേരെ വലയിലേക്കൊരു ബുള്ളറ്റ് ഷോട്ട്. കളിതീരാൻ ഏഴുമിനിറ്റ് ബാക്കി നിൽക്കെ ജർമ്മൻ ആരാധകർ ലോകമെങ്ങും ആർപ്പുവിളിച്ചു. തലകുനിച്ച് അർജന്റീന തോൽവി സമ്മതിച്ച് പിന്മാറി. ആ നിമിഷം സമ്മാനിച്ച കളിക്കാരനെ ജർമ്മനി ടീമിൽ നിന്ന് ഒഴിവാക്കിയെന്ന പ്രഖ്യാപനം ഞെട്ടിക്കുന്നതാണെന്നാണ് പലരും പ്രതികരിക്കുന്നത്. തോമസ് മുള്ളറുമായി ചേർന്നായിരുന്നു ഗോട്‌സെയുടെ അത്ഭുത പ്രകടനം.
ഏറെ നാളായി പരിക്കിന്റെ പിടിയിലാണ് ഈ താരമെന്നും അതിനാലാണ് ടീമിൽ നിന്നും ഒഴിവാക്കുന്നതെന്നുമാണ് ജർമ്മനി നൽകുന്ന വിശദീകരണം. അതേസമയം, പരിക്കിന്റെ പിടിയിലുള്ള ജർമ്മൻ താരവും ബയേൺ മ്യൂണിക് ഗോൾ കീപ്പറുമായ മാന്വൽ ന്യൂയറെ സാധ്യതാ ടീമിൽ ഉൾപ്പെടുത്തി. ജർമ്മൻ പരിശീലകൻ ജോക്കിം ലോയുടെ കാലാവധിയും നീട്ടി്. ലോയുമായി 2022 വരെ കരാർ നീട്ടിയാണ് തീരുമാനം.