തിരുവനന്തപുരം: ട്വിറ്ററിൽ പൊടിപൊടിച്ച പോമോനേ മോദി പോമോനേ ഷാജി ഹാഷ്ടാഗ് വൈറലായത് ഓർമയില്ലേ? അതുപോലൊന്ന് വീണ്ടും അവതരിച്ചിരിക്കുകയാണ്. ഗോജ്ഡാ എന്ന ഹാഷ്ടാഗാണ് ഇപ്പോൾ പ്രചരിക്കുന്നത്. കേരളത്തിലെ ബിജെപി പ്രവർത്തർക്ക് നേരേ സിപിഎമ്മുകാർ കണ്ണുരുട്ടി കാട്ടിയാൽ അവരുടെ വീടുകളിൽ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ദേശീയ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവനയോടുള്ള പ്രതികരണമാണ് ഹാഷ്ടാഗ് പ്രചാരണം. കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയോടനുബന്ധിച്ചായിരുന്നു സരോജ് പാണ്ഡെയുടെ വിവാദ പ്രസ്താവന.

സംഗതി നടപ്പില്ലെന്ന് കാട്ടിയുള്ള മറുപ്രചാരണമാണ് ഗോജ്ഡാ.മലയാളി സുഹൃത്തുക്കൾക്ക് പിന്തുണയുമായി തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നുമുള്ളവരും ഹാഷ്ടാഗിൽ പങ്കാളികളാണ്.കണ്ണുമൂടിക്കെട്ടിയും, കൂളിങ് ഗ്ലാസുകളും മറ്റും വച്ച് സിനിമാ താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് പലരുടെയും ഹാഷ്ടാഗ്.