ഓസ്റ്റിൻ: ഇന്ത്യയിലെ ഒമ്പത് ദിവസത്തെ വിജയകരമായ പര്യടനംപൂർത്തിയാക്കി ടെക്സസ് ഗവർണർ ഗ്രേഗ് ഏബറ്റ് ടെക്സസ് തലസ്ഥാനത്ത്തിരിച്ചെത്തി.മാർച്ച് 30 വെള്ളിയാഴ്ച രാത്രി ഓസ്റ്റിൻഎത്തിച്ചേർന്ന് ഗവർണർക്ക് വമ്പിച്ച വരവേൽപ്പാണ് നൽകിയത്.

ഇന്ത്യയിലെ പര്യടനം വളരെയധികം വിജയകരമായിരുന്നുവെന്നും ഇന്ത്യയിലെ പ്രധാനരണ്ട് കമ്പനികളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഡാളസ്സ് പ്ലാനോയിലും,ബെ ടൗണിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കരാർ ഒപ്പ് വെച്ചതായുംഗവർണർ അറിയിച്ചു.

ബാംഗ്ലൂരിലെ വിപ്രോ ഇലക്ട്രോണിക് സിറ്റി, പ്ലാനോയിലെ ടെക്സസ്ടെക്നോളജി സെന്ററുമായി സഹകരിച്ചായിരിക്കും പുതിയ പദ്ധതികൾക്ക് രൂപംനൽകുന്നത്. അടുത്ത ചില വർഷങ്ങൾക്കുള്ളിൽ 2000 ത്തിലധികംതൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംഗവർണർ പറഞ്ഞു.ഇന്ത്യൻ പ്രധാന മന്ത്രിയുമായി ഡിഫൻസ്, എനർജി,
ട്രേയ്ഡ് വിഷയങ്ങളെ കുറിച്ചുള്ള ചർച്ച നടത്തിയതായും ഗവർണർഅറിയിച്ചു.