- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇരട്ടക്കൊലപാതകത്തിന് ശിക്ഷ വിധിച്ച് നാല്പത് വർഷം ജയിലിൽ കഴിഞ്ഞ ആൾ നിരപരാധിയെന്ന് കണ്ടെത്തി;70 വയസുകാരന്റെ മോചനത്തിന് ഉത്തരവിട്ട് ഗവർണർ
കലിഫോർണിയ: ഇരട്ടക്കൊലപാതകത്തിനു ശിക്ഷ വിധിച്ചു നാൽപതു വർഷത്തോളംജയിലിൽ കഴിയേണ്ടി വന്ന ക്രേഗ് കൂലിയെ (70) നിരപരാധിയാണെന്ന് കണ്ടെത്തിമോചിപ്പിക്കുവാൻ ഗവർണർ ജെറി ബ്രൗൺ ഉത്തരവിട്ടു. കലിഫോർണിയയുടെചരിത്രത്തിൽ ഏറ്റവും കൂടുതൽ വർഷം ജയിൽവാസമനുഭവിച്ച ക്രേഗിനെഉടനടി മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് ബുധനാഴ്ചയാണ് (നവം 23) ഗവർണർഒപ്പിട്ടത്. 1978 നവംബർ 24 വയസുള്ള റോണ്ടയെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷംകഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നും ഇതു കണ്ട നാലു വയസുകാരനെ മുഖത്തുതലയിണ അമർത്തി കൊലപ്പെടുത്തിയെന്നുമായിരുന്നു രണ്ടു വർഷമായി റോണ്ടയെഡെയ്റ്റ് ചെയ്തിരുന്ന ക്രേഗിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം. ഇവർ താമസിച്ചിരുന്ന തൊട്ടടുത്ത റെസ്റ്ററന്റിൽ നൈറ്റ് മാനേജറായിരുന്നറിട്ടയർ ചെയ്ത ലൊസാഞ്ചൽസ് പൊലീസുകാരന്റെ മകനാണു ക്രേഗ്. രണ്ടു തവണവാദം കേട്ട ശേഷമാണ് 1980ൽ ക്രേഗ് കുറ്റക്കാരനെന്നു കണ്ടെത്തിയത്.തുടർന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.ശിക്ഷ അനുഭവിച്ചുവരുന്നതിനിടയിൽ തന്റെ നിരപരാധിത്തം തെളിയിക്കാൻ ശ്രമിച്ചെങ്കിലുംഅധികാരികൾ
കലിഫോർണിയ: ഇരട്ടക്കൊലപാതകത്തിനു ശിക്ഷ വിധിച്ചു നാൽപതു വർഷത്തോളംജയിലിൽ കഴിയേണ്ടി വന്ന ക്രേഗ് കൂലിയെ (70) നിരപരാധിയാണെന്ന് കണ്ടെത്തിമോചിപ്പിക്കുവാൻ ഗവർണർ ജെറി ബ്രൗൺ ഉത്തരവിട്ടു. കലിഫോർണിയയുടെചരിത്രത്തിൽ ഏറ്റവും കൂടുതൽ വർഷം ജയിൽവാസമനുഭവിച്ച ക്രേഗിനെഉടനടി മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് ബുധനാഴ്ചയാണ് (നവം 23) ഗവർണർഒപ്പിട്ടത്.
1978 നവംബർ 24 വയസുള്ള റോണ്ടയെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷംകഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നും ഇതു കണ്ട നാലു വയസുകാരനെ മുഖത്തുതലയിണ അമർത്തി കൊലപ്പെടുത്തിയെന്നുമായിരുന്നു രണ്ടു വർഷമായി റോണ്ടയെഡെയ്റ്റ് ചെയ്തിരുന്ന ക്രേഗിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം.
ഇവർ താമസിച്ചിരുന്ന തൊട്ടടുത്ത റെസ്റ്ററന്റിൽ നൈറ്റ് മാനേജറായിരുന്നറിട്ടയർ ചെയ്ത ലൊസാഞ്ചൽസ് പൊലീസുകാരന്റെ മകനാണു ക്രേഗ്. രണ്ടു തവണവാദം കേട്ട ശേഷമാണ് 1980ൽ ക്രേഗ് കുറ്റക്കാരനെന്നു കണ്ടെത്തിയത്.തുടർന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.ശിക്ഷ അനുഭവിച്ചുവരുന്നതിനിടയിൽ തന്റെ നിരപരാധിത്തം തെളിയിക്കാൻ ശ്രമിച്ചെങ്കിലും
അധികാരികൾ അംഗീകരിക്കാൻ തയാറായില്ല.
2016 ഒക്ടോബർ സിമിവാലി പൊലീസ് ചീഫ് ഡേവിഡ് ലിവിങ്സ്റ്റനാണ് കേസ്വീണ്ടും റീ ഓപ്പൺ ചെയ്യാൻ തീരുമാനിച്ചത്. സൂക്ഷ്മ പരിശോധനയിൽക്രേഗിന്റെ ഡിഎൻഎ ശേഖരിച്ചതും സംഭവസ്ഥലത്തു ലഭിച്ചതുംവ്യത്യസ്തമാണെന്നു കണ്ടെത്തിയതാണ് പ്രതിയെ വിട്ടയയ്ക്കാൻ കാരണം യഥാർഥപ്രതിയെ ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.