- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ വനിതകളുടെ ഡ്രൈവിങ് ലൈസൻസ്; ആവശ്യം ശക്തമാകുന്നതോടെ ചർച്ചയ്ക്ക് വച്ച ശുറാ കൗൺസിൽ; കാലങ്ങളായുള്ള കാത്തിരിപ്പിന് അവസാനമായേക്കും
റിയാദ്: സൗദിയിൽ വനിതകൾക്കു ഡ്രൈവിങ് ലൈസൻസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നതോടെ ഇക്കാര്യം ശൂറാ കൗൺസിൽ ചർച്ച ചെയ്യുമെന്ന് റിപ്പോർട്ട്്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പഠനം നടത്തണമെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് ശൂറാ കൗൺസിൽ അംഗം ഡോ.സുൽത്താൻ അൽ സുൽത്താൻ ആവശ്യപ്പെട്ടതായണ് സൂചന. പല സ്വദേശി കുടുംബംഗങ്ങളും ഡ്രൈവറുടെ അഭാവം മൂലം യാത്ര ചെയ്യാൻ പ്രായാസപ്പെടുന്നുണ്ട്.മാത്രമല്ല നിരവധി വനിതകൾക്കു സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചിട്ടും യാത്ര പ്രതിസന്ധി മൂലം ഇവർ ജോലി ചെയ്യാൻ കൂട്ടാക്കുന്നില്ല. കൂടാതെ റിക്രൂട്ട്‌മെന്റിനു ചിലവേറുന്നതിനാൽ പലർക്കും ഹൗസ് ഡ്രൈവർമാരെ ജോലിക്കു വെക്കാനും കഴിയുന്നില്ല. വിധവകൾ, വിവാഹമോചിതർ തുടങ്ങിയ വനിതകൾക്കു അന്യ രാജ്യക്കാരായ ഡ്രൈവർമാരെ കൊണ്ടുവന്നു ജോലിക്കു വെക്കാനും സാധ്യമല്ലന്ന് ഡോ.സുൽത്താൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വനിതകൾക്കു ഡ്രൈവിങ് ലൈസെൻസ് നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നത്. രാജ്യത്തു പത്ത് ലക്ഷത്തിലധികം ഹൗസ് ഡ്രൈവർമാർ ജോലി ചെയ്യുന്നുണ്ട്.
റിയാദ്: സൗദിയിൽ വനിതകൾക്കു ഡ്രൈവിങ് ലൈസൻസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നതോടെ ഇക്കാര്യം ശൂറാ കൗൺസിൽ ചർച്ച ചെയ്യുമെന്ന് റിപ്പോർട്ട്്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പഠനം നടത്തണമെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് ശൂറാ കൗൺസിൽ അംഗം ഡോ.സുൽത്താൻ അൽ സുൽത്താൻ ആവശ്യപ്പെട്ടതായണ് സൂചന.
പല സ്വദേശി കുടുംബംഗങ്ങളും ഡ്രൈവറുടെ അഭാവം മൂലം യാത്ര ചെയ്യാൻ പ്രായാസപ്പെടുന്നുണ്ട്.മാത്രമല്ല നിരവധി വനിതകൾക്കു സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചിട്ടും യാത്ര പ്രതിസന്ധി മൂലം ഇവർ ജോലി ചെയ്യാൻ കൂട്ടാക്കുന്നില്ല. കൂടാതെ റിക്രൂട്ട്‌മെന്റിനു ചിലവേറുന്നതിനാൽ പലർക്കും ഹൗസ് ഡ്രൈവർമാരെ ജോലിക്കു വെക്കാനും കഴിയുന്നില്ല. വിധവകൾ, വിവാഹമോചിതർ തുടങ്ങിയ വനിതകൾക്കു അന്യ രാജ്യക്കാരായ ഡ്രൈവർമാരെ കൊണ്ടുവന്നു ജോലിക്കു വെക്കാനും സാധ്യമല്ലന്ന് ഡോ.സുൽത്താൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വനിതകൾക്കു ഡ്രൈവിങ് ലൈസെൻസ് നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നത്.
രാജ്യത്തു പത്ത് ലക്ഷത്തിലധികം ഹൗസ് ഡ്രൈവർമാർ ജോലി ചെയ്യുന്നുണ്ട്. മാസം തോറും 100 കോടി റിയാലെങ്കിലും ഇവർ സ്വന്തം നാടുകളിലേക്കു അയക്കുന്നതായാണ് കണക്ക്.സ്വദേശി വനിതകൾക്കു ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതോടെ ഈ തുക രാജ്യത്തുതന്നെ ചിലവഴിക്കപെടുന്ന സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.