- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയംഭരണത്തിൽ ഗവർണ്ണറുടെ ഇടപെടൽ; എയ്ഡഡ് കോളേജുകളുടെ സ്വയംഭരണ പദവിയിൽ വെള്ളം ചേർത്തോയെന്ന് സർക്കാരിനോട് ചാൻസലർ പി സദാശിവം; ഇഷ്ടക്കാർക്ക് വേണ്ടി മാനദണ്ഡങ്ങൾ മന്ത്രി മാറ്റിയോ എന്ന് വിശദീകരിക്കണം
തിരുവനന്തപുരം: മാനദണ്ഡങ്ങൾ അട്ടിമറിച്ച് എയ്ഡഡ് കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകിയതിന് ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം സർക്കാരിനോട് വിശദീകരണം തേടി. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ മൂല്യനിർണയത്തിൽ താഴ്ന്ന റാങ്ക് നേടിയ കോളേജുകൾക്ക് സ്വയം ഭരണാവകാശം നൽകിയ വിഷയത്തിലാണ് ഗവർണ്ണറുടെ ഇടപെടൽ. യോഗ്യതാ മാനദണ്ഡത്തിൽ 20 മാർക്ക് ഇളവുനൽകിയും ദേ
തിരുവനന്തപുരം: മാനദണ്ഡങ്ങൾ അട്ടിമറിച്ച് എയ്ഡഡ് കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകിയതിന് ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം സർക്കാരിനോട് വിശദീകരണം തേടി. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ മൂല്യനിർണയത്തിൽ താഴ്ന്ന റാങ്ക് നേടിയ കോളേജുകൾക്ക് സ്വയം ഭരണാവകാശം നൽകിയ വിഷയത്തിലാണ് ഗവർണ്ണറുടെ ഇടപെടൽ.
യോഗ്യതാ മാനദണ്ഡത്തിൽ 20 മാർക്ക് ഇളവുനൽകിയും ദേശീയ അക്രഡിറ്റേഷൻകൗൺസിലിന്റെ (നാക്ക്) ഗ്രേഡിങ് സംവിധാനം തിരുത്തിയും കോളേജുകൾക്ക് സ്വയം ഭരണം നൽകിയെന്നാണ് ആക്ഷേപം. കൊച്ചി സെന്റ് ആൽബർട്ട്‌സ് കോളേജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.
ഉന്നതവിദ്യാഭ്യാസവകുപ്പ് അഡീഷനൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള വിദഗ്ദ്ധസമിതിയാണ് സ്വയംഭരണത്തിന് അപേക്ഷിച്ച കോളേജുകളെ വിലയിരുത്തിയത്. സ്വയംഭരണത്തിന് ശുപാർശ ചെയ്യപ്പെടണമെങ്കിൽ 70 മാർക്കിനു മുകളിൽ വേണമെന്നതാണ് മാനദണ്ഡം. നാക്കിന്റെ എഗ്രേഡാണ് ആദ്യം മാനദണ്ഡമാക്കിയത്. ഗ്രേഡിംഗിൽ സ്‌കോർ നാലുള്ള കോളേജുകളെയാണ് ഇതിനായി പരിഗണിച്ചത്.
സർക്കാർ കോളേജുകളായ എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി, എയ്ഡഡ് മേഖലയിലെ കോഴിക്കോട് ഫാറൂഖ്, തിരുവനന്തപുരം മാർഇവാനിയോസ്, ചങ്ങനാശേരി എസ്.ബി എന്നിവയ്ക്ക് മാത്രമാണ് ഈ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നത്. ഇതോടെയാണ് മാനദണ്ഡങ്ങൾ മാറ്റിയത്. താല്പര്യമുള്ള കോളജുകൾക്കുകൂടി സ്വയംഭരണം ലഭിക്കാനായിരുന്നു ഇത്.
യോഗ്യതാമാർക്ക് അൻപതിലേക്ക് താഴ്‌ത്താനും നാക്കിന്റെ സ്‌കോർ 3.5 ലേക്ക് താഴ്‌ത്താനും വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് ആണ് നിർദ്ദേശിച്ചത്. ഉന്നതവിദ്യാഭ്യാസവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ഡോ.കെ.എം ഏബ്രഹാമിന്റെ എതിർപ്പ് മറികടന്നായിരുന്നു ഇത്. ഇതോടെ 54 മാർക്കും നാക്കിന്റെ 3.5 സ്‌കോറുമുള്ള മമ്പാട് എം.ഇ.എസ് കോളജ്, 52 മാർക്കും 3.7 സ്‌കോറുമുള്ള കളമശേരി രാജഗിരി എന്നിവയടക്കം എട്ട് എയ്ഡഡ് കോളേജുകൾക്ക് കൂടി സ്വയം ഭരണം കിട്ടുമെന്ന അവസ്ഥയായി. 62 മാർക്കുണ്ടായിട്ടും നാക്കിന്റെ 3.5 സ്‌കോറില്ലെന്ന കാരണത്താൽ തങ്ങളെ ഒഴിവാക്കിയെന്നാണ് സെന്റ് ആൽബർട്ട്‌സിന്റെ പരാതി.