- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്പളങ്ങിയുടെ അതിഥിയായി ഗവർണറെത്തി; സെപ്ഷൽ എന്ത് വേണമെന്ന ചോദ്യത്തിന് നാടൻ വിഭവങ്ങളെന്ന് മറുപടി; കെ.വി. തോമസ് ഒരുക്കിയത് കുമ്പളങ്ങിയുടെ നാടൻ രുചികൾ
കുമ്പളങ്ങി (കൊച്ചി): ബുധനാഴ്ച രാത്രി കുമ്പളങ്ങിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തങ്ങിയത് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ വീട്ടിൽ. വിശിഷ്ടാതിഥിയുടെ ഇഷ്ടഭക്ഷണങ്ങളെക്കുറിച്ച് ചോദിച്ചെങ്കിലും നാടൻരീതിയിലുള്ള ഭക്ഷണം മതിയെന്നായിരുന്നു ഗവർണറുടെ മറുപടി.
ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നതറിഞ്ഞ്, അദ്ദേഹത്തിനായി കുമ്പളങ്ങിയുടെ തനത് വിഭവങ്ങളാണ് മാഷും കുടുംബവും ഒരുക്കിയത്. കുമ്പളങ്ങി സ്റ്റൈൽ ഫിഷ് മോളി, ഞണ്ട് ഉലർത്തിയത്, ചാള വറുത്തത്, ചെമ്മീൻ റോസ്റ്റ്, പുട്ട്, കടല, അപ്പം എന്നിവയാണ് ഒരുക്കിയത്.
ബുധനാഴ്ച രാത്രി എത്തിയ ഗവർണറെ കെ.വി. തോമസും ഭാര്യ ഷേർളിയും മകൾ രേഖയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. രാത്രി കൊച്ചിയിലെ കലാകാരന്മാരെ പങ്കെടുപ്പിച്ച് ജുഗൽബന്ദിയും വീട്ടിൽ ഒരുക്കിയിരുന്നു.ആരിഫ് മുഹമ്മദ് ഖാനൊപ്പം പാർലമെന്റിൽ പ്രവർത്തിച്ചിരുന്ന കാലംമുതൽ നല്ലസുഹൃത്തക്കളാണ് ഇരുവരും.
കുമ്പളങ്ങിയിലെ ഈ വീട് ഇപ്പോൾ ഹോം സ്റ്റേയായാണ് പ്രവർത്തിക്കുന്നത്. കുമ്പളങ്ങി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ചനടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ