- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി പ്രവാസികൾക്കായി ലോക കേരള സഭ വരുന്നു; ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തും; എംപിമാരും എംഎൽഎമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളും ഉൾപ്പെടെ സഭയിൽ 351 പേർ
ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയ ലോക കേരള സഭ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത് വിളിച്ച പത്രാധിപ യോഗത്തിലായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തിന്റെ എംപിമാരും എംഎൽഎമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുൾപ്പെടെ 351 പേർ സഭയിലുണ്ടാകും. ജനുവരിയിൽ നടക്കുന്ന ലോക കേരള സഭയ്ക്കു മുന്നോടിയായി വിവിധ മാധ്യമസ്ഥാപനങ്ങളിലെ പത്രാധിപർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പദ്ധതി വിശദീകരിച്ചത്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള 177 മലയാളികളെ സഭയിൽ അംഗങ്ങളാക്കും. വിവിധ മേഖലകളിലെ വിദഗ്ദ്ധർ, പ്രതിഭകൾ തുടങ്ങിയവർ അംഗങ്ങളിൽ ഉൾപ്പെടും. വിദേശ മലയാളികളുടെ സംഘടനകളുടെ പ്രതിനിധികൾക്കും പ്രാതിനിധ്യമുണ്ടാകും. ലോകത്തിന്റെ വിവിധ ഭൂഭാഗങ്ങളിലുള്ള പ്രവാസികളുടെ പ്രാതിനിധ്യവും സഭയിൽ ഉറപ്പുവരുത്തും. സഭയുടെ നേതാവ് മുഖ്യമന്ത്രിയായിരിക്കും. പ്രതിപക്ഷ നേതാവ് ഉപ നേതാവാകും. ചീഫ് സെക്രട്ടറിയാണ് സെക്രട്ടറി ജനറൽ. സ്പീക്
ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയ ലോക കേരള സഭ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത് വിളിച്ച പത്രാധിപ യോഗത്തിലായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തിന്റെ എംപിമാരും എംഎൽഎമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുൾപ്പെടെ 351 പേർ സഭയിലുണ്ടാകും. ജനുവരിയിൽ നടക്കുന്ന ലോക കേരള സഭയ്ക്കു മുന്നോടിയായി വിവിധ മാധ്യമസ്ഥാപനങ്ങളിലെ പത്രാധിപർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പദ്ധതി വിശദീകരിച്ചത്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള 177 മലയാളികളെ സഭയിൽ അംഗങ്ങളാക്കും. വിവിധ മേഖലകളിലെ വിദഗ്ദ്ധർ, പ്രതിഭകൾ തുടങ്ങിയവർ അംഗങ്ങളിൽ ഉൾപ്പെടും.
വിദേശ മലയാളികളുടെ സംഘടനകളുടെ പ്രതിനിധികൾക്കും പ്രാതിനിധ്യമുണ്ടാകും. ലോകത്തിന്റെ വിവിധ ഭൂഭാഗങ്ങളിലുള്ള പ്രവാസികളുടെ പ്രാതിനിധ്യവും സഭയിൽ ഉറപ്പുവരുത്തും. സഭയുടെ നേതാവ് മുഖ്യമന്ത്രിയായിരിക്കും. പ്രതിപക്ഷ നേതാവ് ഉപ നേതാവാകും. ചീഫ് സെക്രട്ടറിയാണ് സെക്രട്ടറി ജനറൽ. സ്പീക്കറുടെ നേതൃത്വത്തിലുള്ള പ്രസീഡിയമായിരിക്കും സഭ നിയന്ത്രിക്കുക.
ലോക കേരള സഭ സ്ഥിരം സഭയായിരിക്കും. രണ്ടു വർഷത്തിലൊരിക്കൽ യോഗം ചേരും. ജനുവരി 12, 13 തിയതികളിൽ തിരുവനന്തപുരത്ത് ആദ്യ യോഗം ചേർന്നുകൊണ്ട് സഭയുടെ പ്രവർത്തനം ആരംഭിക്കും. യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമാപനയോഗത്തിൽ പ്രതിപക്ഷ നേതാവ് അധ്യക്ഷനായിരിക്കും.
പ്രവാസികളുടെ കൂട്ടായ്മ പ്രോത്സാഹിപ്പിക്കുക, അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക, കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാങ്കേതിക പുരോഗതിക്ക് പ്രവാസികളുടെ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക എന്നിവയാണ് സഭയുടെ ലക്ഷ്യങ്ങൾ. സഭയിൽ ഉണ്ടാകുന്ന തീരുമാനങ്ങൾ വിലമതിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി. സംരംഭത്തിന്റെ വിജയത്തിന് മാധ്യമങ്ങളുടെ സഹായസഹകരണങ്ങളും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.