- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതവിദ്വേഷം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകൾ നിരോധിക്കും; സോഷ്യൽ മീഡിയ കമന്റുകൾ നീക്കം ചെയ്യും; ഇന്ത്യൻ മതേതരത്വം സംരക്ഷിക്കാൻ നിയമ നിർമ്മാണവുമായി കേന്ദ്രം വരുന്നു
സോഷ്യൽ മീഡിയയിൽ വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിൽ കമന്റുകൾ നടത്തുന്നതും ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന പോസ്റ്റുകൾ ഇടുന്നതും നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് കേന്ദ്രം ആലോചിക്കുന്നു. വാർത്താ വിതരണ മന്ത്രാലയവും രഹസ്യാന്വേഷണ ഏജൻസികളും ഐ.ടി. അധികൃതരും ചേർന്നാണ് സൈബർലോകത്തെ വർഗീയവൽക്കരണം തടയാനുള്ള ശ്രമങ്ങൾക
സോഷ്യൽ മീഡിയയിൽ വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിൽ കമന്റുകൾ നടത്തുന്നതും ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന പോസ്റ്റുകൾ ഇടുന്നതും നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് കേന്ദ്രം ആലോചിക്കുന്നു. വാർത്താ വിതരണ മന്ത്രാലയവും രഹസ്യാന്വേഷണ ഏജൻസികളും ഐ.ടി. അധികൃതരും ചേർന്നാണ് സൈബർലോകത്തെ വർഗീയവൽക്കരണം തടയാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
സൈബർലോകത്ത് നടക്കുന്ന വിദ്വേഷ പ്രചരണം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും തമ്മിലടിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് കേന്ദ്രം കരുതുന്നു. രാജ്യത്തിന്റെ മതേതര സ്വഭാവം ഇതോടെ ഇല്ലാതാകും. ഇതിനുള്ള ആദ്യപടിയെന്നോണം ചില വെബ്‌സൈറ്റുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ട്വറ്ററിലും ഫേസ്‌ബുക്കിലുമുള്ള വർഗീയച്ചുവയുള്ള കമന്റുകൾ നീക്കം ചെയ്യുകയും ചെയ്യും.
ഒട്ടേറെ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയയും വർഗീയ വിദ്വേഷം പരത്തുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇതുസംബന്ധിച്ച കൂടുതൽ തീരുമാനങ്ങളെടുക്കുന്നതിനായി അധികൃതർ അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്. ഏതൊക്കെ വെബ്‌സൈറ്റുകൾ നിരോധിക്കണമെന്നത് സംബന്ധിച്ച് ഈ യോഗത്തിൽ തീരുമാനമുണ്ടായേക്കും.
ബീഫ് കഴിച്ചുവെന്നാരോപിച്ച് ബിസാഡയിൽ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിനുശേഷം വർഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇത്തരം പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ചില സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. അവരെ നിരീക്ഷിച്ച് വരികയാണെന്ന് അധികൃതർ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയവും വാർത്താവിതരണ മന്ത്രാലയവും ചേർന്നാണ് ഇത്തരമൊരു ശ്രമത്തിന് തുടക്കമിട്ടിരിക്കുന്നത്. ഐ.ബി, നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ, കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് എമർജൻസി ടീം ഇന്ത്യ (സിഇആർടി-ഇൻ) തുടങ്ങിയ ഏജൻസികളുമായി ചേർന്നാണ് സൈബർലോകത്തെ വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരായ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.