- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ മേഖലയിൽ ജോലി ചെയ്തവർക്ക് ഓസ്ട്രേലിയയിൽ ഒരു സംഘടന; ഗവൺമെന്റ് എംപ്ലോയീസ് ഓഫ് കേരള ഇൻ ഓസ്‌ട്രേലിയ രൂപീകരിച്ചു
മെൽബൺ: കേരളത്തിലെ സർക്കാർ ജോലിയിൽ ഉണ്ടായിരുന്നവരും സർക്കാർ ജോലിയിൽ നിന്നും പിരിഞ്ഞവരുമായ ആളുകൾ മെൽബണിൽ ഒത്തുചേർന്ന് ഗവൺമെന്റ് എംപ്ലോയീസ് ഓഫ് കേരള ഇൻ ഓസ്‌ട്രേലിയ (GEKA) രൂപീകരിച്ചു. നാട്ടിൽ സർക്കാർ ജോലിയിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും ഒരു കുടക്കീഴിൽ അണിനിരത്തുകയും അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ജനോപകാരപ്രദമായ നല്ല കാര്യങ്ങ
മെൽബൺ: കേരളത്തിലെ സർക്കാർ ജോലിയിൽ ഉണ്ടായിരുന്നവരും സർക്കാർ ജോലിയിൽ നിന്നും പിരിഞ്ഞവരുമായ ആളുകൾ മെൽബണിൽ ഒത്തുചേർന്ന് ഗവൺമെന്റ് എംപ്ലോയീസ് ഓഫ് കേരള ഇൻ ഓസ്‌ട്രേലിയ (GEKA) രൂപീകരിച്ചു. നാട്ടിൽ സർക്കാർ ജോലിയിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും ഒരു കുടക്കീഴിൽ അണിനിരത്തുകയും അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ജനോപകാരപ്രദമായ നല്ല കാര്യങ്ങൾ ചെയ്യുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് പ്രഥമ പ്രസിഡന്റ് ജിബി ഫ്രാങ്ക്‌ളിൻ പറഞ്ഞു.
ഓസ്‌ട്രേലിയായുടെ വിവിധ പ്രദേശങ്ങളിൽ ധാരാളം സർക്കാർ ജോലിക്കാർ അവധിയിലും ജോലി ഉപേക്ഷിച്ചും പോന്നവർ ഉണ്ടെന്നും അവരുടെ ഒരു ഏകീകരണമാണ് ജിഇകെഎ എന്നും ഭാരവാഹികൾ അറിയിച്ചു. ജെക്കാ ഭാരവാഹികൾ ജിബി ഫ്രാങ്കഌൻ (പ്രസിഡന്റ്), ബോവാസ് യോഹന്നാൻ (ജനറൽ സെക്രട്ടറി), തമ്പി ചെമ്മനം (വൈസ് പ്രസിഡന്റ്), സുനിൽ കുമാർ (ജോയിന്റ് സെക്രട്ടറി), ടോമി സ്‌ക്കറിയ (ട്രഷറർ), കമ്മറ്റിയംഗങ്ങളായി ജോയി മാത്യു, നിഷീത കുന്നുമ്മേൽ, പ്രസന്നൻ, ഫിലോമിന, ടോമി എന്നിവരാണ്. ജിഇകെഎ യുടെ പ്രഥമ യോഗം മെറീബിയിൽ കൂടി ഭാവി പരിപാടികൾ ചർച്ച ചെയ്തു. ഇതുമായി സഹകരിക്കുവാൻ താൽപര്യമുള്ള സർക്കാർ ജോലിയിലുണ്ടായിരുന്നവർ ഈ നമ്പരുമായി (0423 9078 75) ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.