കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രികളിൽ വിദേശികൾക്കുള്ള ചികിത്സ മെല്ലെ നിർത്തലാക്കാൻ ആലോചന. മൂന്നു വർഷം കൊണ്ട് പൂർണമായും സർക്കാർ ആശുപത്രികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്താനാണ് നീക്കമെന്ന് പറയപ്പെടുന്നു.

നിലവിൽ സർക്കാർ ആശുപത്രികളിൽ പ്രവാസികൾക്ക് സേവനം നിഷേധിച്ചാൽ സ്വകാര്യ ആശുപത്രികൾക്ക് ഇത്രയേറെ വിദേശികൾക്ക് ചികിത്സ നൽകാനുള്ള സൗകര്യം കുറവാണ്. ഇത് ആരോഗ്യമേഖലയുടെ പ്രവർത്തനത്തെ താറുമാറാക്കുമെന്നും വിലയിരുത്തുന്നു.

വിദേശികളുടെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ പ്രാപ്തരാകുന്ന മുറയ്ക്ക് സർക്കാർ ആശുപത്രികൾ സ്വദേശികൾക്കു മാത്രം സേവനം നൽകുന്ന രീതിയിലേക്ക് കൊണ്ടുവരാനാണ് നീക്കം. മൂന്നു വർഷം കൊണ്ടു മാത്രമേ ഈ സംവിധാനം പൂർണമായും നടപ്പാക്കാൻ സാധിക്കുകയുള്ളൂവെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.