- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിത ദുരിതത്തിലായ ഇടത് നേതാക്കൾ എത്രയും വേഗം സർക്കാരിനെ ബന്ധപ്പെടുക; പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് കടങ്ങൾ തീർക്കുകയും ജോലി നൽകുകയും ചെയ്യും; ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം നൽകിയതിന് പിന്നാലെ കെകെ രാമചന്ദ്രൻനായരുടെ ബാങ്ക് ലോണുകൾ തീർക്കുകയും മകന് സർക്കാർ ജോലി നൽകുകയും ചെയ്യാൻ തീരുമാനിച്ച് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: ചെങ്ങന്നൂർ എംഎൽഎയായിരുന്നു കെകെ രാമചന്ദ്രൻ നായർ. അപ്രതീക്ഷിത വിയോഗം കുടുംബത്തെ തളർത്തി. ആദർശ കമ്മ്യൂണിസ്റ്റ് ആയതു കൊണ്ട് തന്നെ മകന് ഓഡി കാറില്ല... കൂപ്പറിലും യാത്ര ചെയ്യാറില്ല. എന്നു പറഞ്ഞ് ഇങ്ങനെയൊക്കെ സഹായം ചെയ്യാമോ? സർക്കാർ ജീവനക്കാർ മരിച്ചാൽ ബന്ധുക്കൾക്ക് ആശ്രിത നിയമനം നൽകും. ഇതേ രീതി ആദ്യമായി എംഎൽഎയുടെ മരണത്തിലും നടപ്പാക്കുകയാണ് സർക്കാർ. ഇതെല്ലാം സർക്കാർ ഖജനാവിൽ നിന്ന് ചെയ്യുന്നത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം. കടക്കെണിൽ നിൽക്കക്കള്ളിയില്ലാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതിനിടെയാണ് പുതിയ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എന്തിനും ഏതിനും കാശ് കൊടുക്കാം. ഒരു വ്യവസ്ഥയുമില്ല. ഇതാണ് ഖജനാവിനും ദോഷം ചെയ്യുന്നത്. രാമചന്ദ്രൻ നായർക്ക് നിരവധി ബാങ്കുകളിൽ കടമുണ്ട്. ഇതെല്ലാം സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൊടുക്കും. നേരത്തെ എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണത്തിലും സമാന തീരുമാനം ഉണ്ടായി. ഉഴവൂരിന്റെ കുടു
തിരുവനന്തപുരം: ചെങ്ങന്നൂർ എംഎൽഎയായിരുന്നു കെകെ രാമചന്ദ്രൻ നായർ. അപ്രതീക്ഷിത വിയോഗം കുടുംബത്തെ തളർത്തി. ആദർശ കമ്മ്യൂണിസ്റ്റ് ആയതു കൊണ്ട് തന്നെ മകന് ഓഡി കാറില്ല... കൂപ്പറിലും യാത്ര ചെയ്യാറില്ല. എന്നു പറഞ്ഞ് ഇങ്ങനെയൊക്കെ സഹായം ചെയ്യാമോ? സർക്കാർ ജീവനക്കാർ മരിച്ചാൽ ബന്ധുക്കൾക്ക് ആശ്രിത നിയമനം നൽകും. ഇതേ രീതി ആദ്യമായി എംഎൽഎയുടെ മരണത്തിലും നടപ്പാക്കുകയാണ് സർക്കാർ. ഇതെല്ലാം സർക്കാർ ഖജനാവിൽ നിന്ന് ചെയ്യുന്നത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം. കടക്കെണിൽ നിൽക്കക്കള്ളിയില്ലാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതിനിടെയാണ് പുതിയ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എന്തിനും ഏതിനും കാശ് കൊടുക്കാം. ഒരു വ്യവസ്ഥയുമില്ല. ഇതാണ് ഖജനാവിനും ദോഷം ചെയ്യുന്നത്. രാമചന്ദ്രൻ നായർക്ക് നിരവധി ബാങ്കുകളിൽ കടമുണ്ട്. ഇതെല്ലാം സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൊടുക്കും. നേരത്തെ എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണത്തിലും സമാന തീരുമാനം ഉണ്ടായി. ഉഴവൂരിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് അനുവദിച്ചത്. ഏതെങ്കിലും രാഷ്ട്രീയ നേതാവ് മരിച്ചാൽ കുടുംബത്തെ ഇങ്ങനെ സഹായിക്കാൻ സർക്കാരിന് കഴിയുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ സജീവമാക്കിയത്. എന്നാൽ പ്രതിപക്ഷം ഇത് കണ്ടില്ലെന്ന് നടിച്ചു. ഇതോടെ രാമചന്ദ്രൻ നായരുടെ കാര്യത്തിൽ ഒരു പിടികൂടി കടന്നു മുഖ്യമന്ത്രി.
ചെങ്ങന്നൂർ എംഎൽഎയായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് (ബി.ടെക്) വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സർക്കാർ ജോലി നൽകാനും സർക്കാർ തീരുമാനിച്ചു. രാമചന്ദ്രൻ നായർ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക തീർക്കുന്നതിനും സർക്കാർ സഹായിക്കും. ഇതിന് വേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനാണ് തീരുമാനം.
അതായത് ഉഴവൂരിന്റെ മക്കൾക്ക് കൊടുക്കാത്ത ജോലി കൂടി സിപിഎം നേതാവിന്റെ മകന് കിട്ടുന്നു. എന്ത് മാനദണ്ഡത്തിലാണ് ഇത് ചെയ്തതെന്ന് ആർക്കും വിശദീകരിക്കാൻ കഴിയുന്നില്ല. ഇതോടെ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. പണ്ടൊക്കെ നേതാക്കൾ മരിച്ചാൽ കുടുംബ സഹായ ഫണ്ട് പിരിച്ചാണ് സഹായിക്കാറുള്ളത്. രാമചന്ദ്രൻ നായരുടെ കാര്യത്തിലും അതു പോരേ എന്നതാണ് ഉയരുന്ന വികാരം. ഇതിനോട് സർക്കാരുമായി അടുത്ത് നിൽക്കുന്ന ആരും പ്രതികരിക്കുന്നതുമില്ല.
ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായമാണ് നൽകിയത്. ഉഴവൂർ വിജയന്റെ ചികിത്സയ്ക്ക് കുടുംബത്തിന് ചെലവായ തുകയിലേക്ക് 5 ലക്ഷവും രണ്ട് പെൺമക്കളുടെ പഠനാവശ്യങ്ങൾക്ക് വേണ്ടി പത്ത് ലക്ഷം വീതവും ധനസഹായമാണ് സർക്കാർ അനുവദിച്ചത്. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉഴവൂർ വിജയൻ അന്തരിച്ചത്. എതിരാളികളെ പോലും ചിരിപ്പിച്ചിരുന്ന നർമ്മബോധം ആയിരുന്നു ഉഴവൂരിനെ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്‌കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ് യുവിലൂടെയാണ് ഉഴവൂർ വിജയൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
പിന്നീട് യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും സജീവമായി. കോൺഗ്രസിൽ നിന്ന് പിന്നീട് കോൺഗ്രസ് (എസ്)ലെത്തിയ അദ്ദേഹം അതിനുശേഷമാണ് എൻസിപിയിലെത്തിയത്. അതിന്റെ പ്രസിഡന്റുമായി. എംഎൽഎ പോലും ആയിരുന്നില്ല. അത്തരത്തിലൊരാളുടെ കുടുംബത്തിന് സർക്കാർ 25 ലക്ഷം നൽകിയതിലെ മാനദണ്ഡം ചോദ്യം ചെയ്യപ്പെട്ടു. കോടതിയുടെ മുന്നിലും ഈ വിഷയം നിലനിൽക്കുന്നു.
ഇതിനിടെയാണ് പുതിയ തീരുമാനം എത്തുന്നത്. ഇതോടെ രാഷ്ട്രീയക്കാർക്ക് മരണ ശേഷമുള്ള സഹായം കീഴ് വഴക്കമാകുന്നു. ഇത് ഇനിയും തുടരും. തങ്ങൾ അധികാരത്തിലെത്തുമ്പോഴും ഇത് തുടരാമെന്ന് പ്രതിപക്ഷത്തിന് അറിയാം. അതുകൊണ്ട് തന്നെ ഇഷ്ടക്കാരെ സഹായിക്കാൻ ഈ ഖജനാവ് കൊള്ള കണ്ടില്ലെന്ന് നടിക്കാൻ കോൺഗ്രസ് നേതൃത്വത്തെയും നിർബന്ധിതമാകുന്നു.