- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മാൻഹോളിൽ വീണു അഞ്ച് വയസുള്ള തമിഴ് ബാലൻ മരിച്ച സംഭവം; നഗരസഭാ ഉദ്യോഗസ്ഥനു തടവും പിഴയും; നടപടി ഉദ്യോഗസ്ഥന്റെ സുരക്ഷാ വീഴ്ച്ചയെ തുടർന്ന്
ദോഹ: രക്ഷിതാക്കൾക്കൊപ്പം റോഡിലൂടെ നടക്കുന്നതിനിടെ അബു ഹമൂറിലെ സെൻട്രൽ ഫിഷ് മാർക്കറ്റിലെ തുറന്നുകിടന്ന മാൻഹോളിൽ വീണ് അഞ്ചുവയസ്സുള്ള തമിഴ് ബാലൻ ഫഹിം മരിക്കാൻ ഇടയായ സംഭവത്തിൽ നഗരസഭാ ഉദ്യോഗസ്ഥൻ അബ്ദുല്ല അൽമാസിന് ഒരു വർഷം തടവും 2.20 ലക്ഷം റിയാൽ പിഴയും. 2013 സപ്തംബർ പത്തിനായിരിന്നു അപകടം. രാത്രി ഏഴരയോടെ രക്ഷിതാക്കൾക്കൊപ്പം നടക്കുന്നതിന
ദോഹ: രക്ഷിതാക്കൾക്കൊപ്പം റോഡിലൂടെ നടക്കുന്നതിനിടെ അബു ഹമൂറിലെ സെൻട്രൽ ഫിഷ് മാർക്കറ്റിലെ തുറന്നുകിടന്ന മാൻഹോളിൽ വീണ് അഞ്ചുവയസ്സുള്ള തമിഴ് ബാലൻ ഫഹിം മരിക്കാൻ ഇടയായ സംഭവത്തിൽ നഗരസഭാ ഉദ്യോഗസ്ഥൻ അബ്ദുല്ല അൽമാസിന് ഒരു വർഷം തടവും 2.20 ലക്ഷം റിയാൽ പിഴയും.
2013 സപ്തംബർ പത്തിനായിരിന്നു അപകടം. രാത്രി ഏഴരയോടെ രക്ഷിതാക്കൾക്കൊപ്പം നടക്കുന്നതിനിടയിൽ ഫാഹിം തുറന്ന മാൻഹോളിൽ വീഴുകയായിരുന്നു. മീൻ മാർക്കറ്റിലെ തൊഴിലാളികൾ ഫാഹിമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറ് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. തമിഴ്‌നാട് കടലൂർ പറങ്കിപ്പേട്ട സ്വദേശിയായ മുഹമ്മദ് സിറാജുദീന്റെ മകനാണ് ഫഹിം.
തടവിന് പുറമെ ദയാധനമായി ഫാഹിമിന്റെ കുടുംബത്തിന് രണ്ട് ലക്ഷം റിയാൽ നൽകണമെന്നും ഇരുപതിനായിരം റിയാൽ പിഴയായി കോടതിയിൽ കെട്ടിവെക്കണമെന്നും ഉത്തരവിൽ പറയുന്നു. അഴുക്ക് വെള്ളം കളയാൻ വേണ്ടി കരാർ എടുത്ത രണ്ടാംപ്രതിയെ കോടതി വെറുതെ വിട്ടു.
സെൻട്രൽ മാർക്കറ്റിലെ മാൻഹോളുകൾ എല്ലാം അടച്ചെന്ന് ഉറപ്പാക്കുന്നതിൽ അൽ മാസ് അബ്ദുല്ലയ്ക്ക് വീഴ്ച വന്നതായി കോടതി വിലയിരുത്തി. സെൻട്രൽ മാർക്കറ്റിലെ സൗകര്യങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അൽ മാസെന്നും അതിൽ വീഴ്ച വരുത്തിയെന്നും കാണിച്ചാണു ശിക്ഷിച്ചത്. മാൻഹോളിന്റെ അടപ്പു പഴകി തുരുമ്പെടുത്തതാണെന്നു കമ്പനി ജീവനക്കാരൻ മുൻപ് അൽമാസിനെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഖത്തറിൽ മാൻഹോളിൽ വീണു മരണം സംഭവിക്കുന്ന മൂന്നാമത്തെ ദുരന്തമാണിത്. 2012 നവംബറിൽ അൽസദ് ഹോട്ടലിനു സമീപം എട്ടുമീറ്റർ താഴ്ചയുള്ള കുഴിയിൽ വീണു ജോർദാനിയൻ കുട്ടി മരിച്ചിരുന്നു. പരുക്കേറ്റ് മൂന്നാഴ്ചയോളം ആശുപത്രിയിൽ കിടന്നശേഷമായിരുന്നു മരണം. ഒരു മാസത്തിനു ശേഷം വക്രയിൽ മാൻഹോളിൽ വീണു മൂന്നുവയസ്സുള്ള ഒമാനി പെൺകുട്ടിയും മരിച്ചു.