- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറാച്ചിയിൽ ഷെരീഫിനെ കാണാൻ എന്ന വ്യാജേന മോദി പോയത് ദാവൂദ് ഇബ്രാഹിമിനെ കാണാനോ? അസംഖാന്റെ വാദത്തിന് ചൂട് പിടിക്കുന്നു; നിഷേധിച്ച് പ്രധാനമന്ത്രി
ലക്‌നൗ: പാക്കിസ്ഥാൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായുള്ള വെളിപ്പെടുത്തൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. ഷെരീഫിന്റെ കൊച്ചുമകളുടെ കല്ല്യാണമാണ് പാക്കിസ്ഥാൻ സന്ദർശനത്തിന് മോദി തെരഞ്ഞെടുത്തത്. ഷെരീഫിന്റെ കുടുംബവുമായി ദാവൂദിന് അടുത്ത ബന്ധമുണ്ടെന
ലക്‌നൗ: പാക്കിസ്ഥാൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായുള്ള വെളിപ്പെടുത്തൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. ഷെരീഫിന്റെ കൊച്ചുമകളുടെ കല്ല്യാണമാണ് പാക്കിസ്ഥാൻ സന്ദർശനത്തിന് മോദി തെരഞ്ഞെടുത്തത്. ഷെരീഫിന്റെ കുടുംബവുമായി ദാവൂദിന് അടുത്ത ബന്ധമുണ്ടെന്നാണ് നിരീക്ഷണങ്ങൾ. അതുകൊണ്ട് തന്നെ ഈ വിവാഹത്തിന് ദാവൂദിന്റെ സാന്നിധ്യത്തിനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യം മനസ്സിലാക്കിയാണ് മോദിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത്. ആരോപണം പ്രധാനമന്ത്രിയും ബിജെപിയും നിഷേധിച്ചിട്ടുണ്ട്.
മോദി-ദാവൂദ് കൂടിക്കാഴ്ചയെ കുറിച്ച് ഉത്തർപ്രദേശ് മന്ത്രി അസാം ഖാനാണ് ആരോപണം ഉന്നയിച്ചത്. ലാഹോറിലായിരുന്നു കൂടിക്കാഴ്ചയെന്നും ആരോപണം മോദി നിഷേധിച്ചാൽ തെളിവ് നൽകാമെന്നും ഖാൻ പറഞ്ഞു. അന്താരാഷ്ട്ര നിയമം ലംഘിച്ചുകൊണ്ടാണ് മോദി പാക്കിസ്ഥാൻ സന്ദർശിച്ചത്. മോദി അവിടെവച്ച് ദാവൂദിനെയും കണ്ടിരുന്നു. ആരോപണം മേദഡി നിഷേധിക്കട്ടെ. അപ്പോൾ താൻ തെളിവുകൾ നൽകാമെന്നും അസാം ഖാൻ പറഞ്ഞു. കഴിഞ്ഞ ഡിസംബർ 25ന് മോദി പാക് പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കുമ്പോൾ സ്വീകരിക്കാനായി അവിടെയുണ്ടായിരുന്നത് നവാസ് ഷെരീഫ്, അദ്ദേഹത്തിന്റെ അമ്മ, ഭാര്യ, മകൾ, കൂടാതെ ദാവൂദ് ഇബ്രാഹിം എന്നിവരാണെന്നും അസാം ഖാൻ കൂട്ടിച്ചേർത്തു.
എന്നാൽ ആരോപണങ്ങൾ ബിജെപി തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണ് ഖാൻ ഉന്നയിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. അസം ഖാന്റെ ആരോപണങ്ങൾ യാതൊരു അടിസ്ഥാനം ഇല്ലാത്തതും തെറ്റുമാണെന്ന് സർക്കാർ വക്താവ് അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉടൻതന്നെ അസാം ഖാനെ മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കണമെന്നായിരുന്നു ആരോപണങ്ങളോട് ബിജെപിയുടെ പ്രതികരണം. നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ദാവൂദും ഷെരീഫിന്റെ പേരക്കുട്ടിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതാണ് അസംഖാന്റെ ആരോപണത്തിന് പിന്നിലെന്നും ബിജെപി സൂചിപ്പിക്കുന്നു.
അസംഖാന്റെ ആരോപണം ഞെട്ടിച്ചുവെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങളിലൂടെ ബിജെപിയെ പ്രതിരോധത്തിലാക്കി ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് അസം ഖാനും മറ്റും ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം കരുതലോടെയാണ് വിവാദത്തിൽ പ്രതികരിക്കുന്നത്. അസംഖാൻ തെളിവ് പുറത്തുവിടുമോ എന്നാണ് കോൺഗ്രസ് പ്രതീക്ഷയോടെ നോക്കി കാണുന്നത്. എങ്കിൽ അത് മോദി സർക്കാരിനെതിരെ കിട്ടുന്ന വലിയ ആയുധമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഉഹാപോഹങ്ങളുടെ അടിസ്ഥാനമേ വിവാദത്തിനുള്ള എന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിനെതിരെ കടന്നാക്രമണത്തിന് ഇടതുപക്ഷം ഈ ഘട്ടത്തിൽ തയ്യാറാകില്ല.



