- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികേഷിനെ വിടാതെ പിന്തുടർന്നു സർക്കാർ; ലാലി നൽകിയ വഞ്ചനക്കേസിൽ സ്റ്റേ നീക്കണം എന്നു കോടതിയിൽ; തെരഞ്ഞെടുപ്പു കഴിയുംവരെ സ്റ്റേ ലഭിച്ച ആശ്വാസത്തിൽ നികേഷ് കുമാറും
കൊച്ചി: മാദ്ധ്യമപ്രവർത്തകനും അഴീക്കോടു മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം വി നികേഷ്‌കുമാറിനെതിരായ വഞ്ചനാക്കേസിൽ സ്റ്റേ നീക്കണമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് ഇക്കാര്യം സർക്കാർ ആവശ്യപ്പെട്ടത്. നികേഷ് കുമാറിനെതിരെ വഞ്ചനാക്കുറ്റം സേവന നികുതിത്തട്ടിപ്പ് എന്നീ കേസുകളാണ് നിലവിലുള്ളത്. തൊടുപുഴ സ്വദേശി ലാലി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. തട്ടിപ്പ് കേസിൽ ഉൾപ്പെട്ട വ്യക്തിക്കെതിരായ അന്വേഷണം തടസ്സപ്പെടുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടവരുത്തുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. നികേഷിനെതിരെ പ്രാഥമിക അന്വേഷണത്തിൽ തെളിവുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇന്തോ ഏഷ്യൻ ന്യൂസ് ചാനലിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഈ മാസം 28 വരെ ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. നികേഷിന്റെ ഹർജി പരിഗണിച്ചായിരുന്നു ഇത്. ഈ മാസം 19 ന് സ്റ്റേ നീട്ടണമെന്നു നികേഷ്‌കുമാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. സ്റ്റേ കഴിയുന്നതിനു മുൻപ് ഇത്തരം ആവശ്യം പരിഗണിക്കാനാവില്

കൊച്ചി: മാദ്ധ്യമപ്രവർത്തകനും അഴീക്കോടു മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം വി നികേഷ്‌കുമാറിനെതിരായ വഞ്ചനാക്കേസിൽ സ്റ്റേ നീക്കണമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് ഇക്കാര്യം സർക്കാർ ആവശ്യപ്പെട്ടത്.
നികേഷ് കുമാറിനെതിരെ വഞ്ചനാക്കുറ്റം സേവന നികുതിത്തട്ടിപ്പ് എന്നീ കേസുകളാണ് നിലവിലുള്ളത്. തൊടുപുഴ സ്വദേശി ലാലി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.
തട്ടിപ്പ് കേസിൽ ഉൾപ്പെട്ട വ്യക്തിക്കെതിരായ അന്വേഷണം തടസ്സപ്പെടുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടവരുത്തുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. നികേഷിനെതിരെ പ്രാഥമിക അന്വേഷണത്തിൽ തെളിവുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഇന്തോ ഏഷ്യൻ ന്യൂസ് ചാനലിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഈ മാസം 28 വരെ ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. നികേഷിന്റെ ഹർജി പരിഗണിച്ചായിരുന്നു ഇത്. ഈ മാസം 19 ന് സ്റ്റേ നീട്ടണമെന്നു നികേഷ്‌കുമാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
സ്റ്റേ കഴിയുന്നതിനു മുൻപ് ഇത്തരം ആവശ്യം പരിഗണിക്കാനാവില്ലെന്നാണ് ജസ്റ്റിസ് പി. ഉബൈദ് വിശദീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് അനുരഞ്ജനത്തിന് ശ്രമിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇതിന്റെ പുരോഗതിയിൽ തൃപ്തിയില്ല. പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തണം. സ്റ്റേ നീട്ടുന്ന വിഷയം അതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും കോടതി പറഞ്ഞു.

