- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർകോഴ: മന്ത്രിസഭ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ പ്രതിഷേധ പ്രകടനം ഇന്ന്
കോഴിക്കോട്: മന്ത്രി കെ.എം മാണി ബാർ, ജൂവലറി, ബേക്കറി, അരിമിൽ, മൈദഫാക്ടറി, ക്വാറി ഉടമകൾ എന്നിവരിൽനിന്നു വൻതുക കൈക്കൂലി വാങ്ങിയെന്ന ഗുരുതരമായ ആരോപണങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ ധാർമ്മികാമായ അവകാശം നഷ്ടപ്പെട്ടതുകൊണ്ട് കേരള മന്ത്രിസഭ ഒന്നടങ്കം രാജിവെക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്
കോഴിക്കോട്: മന്ത്രി കെ.എം മാണി ബാർ, ജൂവലറി, ബേക്കറി, അരിമിൽ, മൈദഫാക്ടറി, ക്വാറി ഉടമകൾ എന്നിവരിൽനിന്നു വൻതുക കൈക്കൂലി വാങ്ങിയെന്ന ഗുരുതരമായ ആരോപണങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ ധാർമ്മികാമായ അവകാശം നഷ്ടപ്പെട്ടതുകൊണ്ട് കേരള മന്ത്രിസഭ ഒന്നടങ്കം രാജിവെക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഉൾപ്പെടെ മിക്ക മന്ത്രിമാർക്കുമെതിരേ വിവിധ വിഷയങ്ങളിൽ ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവും ആരോപിക്കപ്പെട്ട സാഹചര്യത്തിൽ പുതുതായി പുറത്തുവന്ന വിവരങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. മുഴുവൻ മന്ത്രിസഭാംഗങ്ങളും പല ഇടുപാടുകളിൽ സംശയത്തിന്റെ നിഴലിലാണ്. ബാർകോഴ വിവാദത്തിൽ മാദ്ധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖകൾ സിബിഐ അന്വേഷണത്തിനു വിട്ടു നിജസ്ഥിതി കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏതന്വേഷണവും പ്രഹസനം മാത്രമായിരിക്കുമെണെന്നും മന്ത്രിസഭ ഒന്നടങ്കം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനം നടത്തുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.